Month: August 2023
-
Kerala
റിലയന്‍സില്‍ തലമുറമാറ്റം: മക്കളെ ഉള്‍പ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നിത അംബാനി പിന്മാറി
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റം. മൂവരെയും കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായാണ് നിയമിച്ചിരിക്കുന്നത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇവരുടെ നിയമനത്തിനു ശുപാര്‍ശ നല്‍കുകയും ഓഹരിയുടമകള്‍ അനുമതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മക്കള്‍ മൂന്നുപേരും റിലയന്‍സിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പുചുമതലയേറ്റെടുത്തിരുന്നു. അതേസമയം, റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും. ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വിഹച്ചിരുന്നു. ആര്‍ഐഎല്‍ അനുബന്ധ കമ്പനികളുടെ ബോര്‍ഡുകളിലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
Read More » -
Kerala
അങ്കമാലിയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍
അങ്കമാലി:ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്‌ആര്‍ടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി.കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് പിടിയിലായത്. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയില്‍ നിന്നും കണ്ടെത്തി.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസിനെ നേതൃത്വത്തില്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇയാൾ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു; പരിശോധന
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. രാവിലെ 10.40ന് പുറപ്പെടേണ്ട കൊച്ചി ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ച അജ്ഞാതസന്ദേശം. വിമാനം റണ്‍വേയിലേക്ക് നീങ്ങിയ ശേഷമാണ് സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
Read More » -
India
അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത ബിജെപി നേതാവ് അറസ്റ്റിൽ
ജയ്പൂർ:അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത ബിജെപി നേതാവ് അറസ്റ്റിൽ.രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി സോജത് സിറ്റി സർക്കിൾ ഓഫിസർ മൃത്യുഞ്ജയ് മിശ്ര അറിയിച്ചു. ഇരകളുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. തുടർനടപടികൾ ഉടൻ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബി.ജെ.പി നേതാവ് ആരോപണം നിഷേധിച്ചു. പൊലീസ് കേസെടുത്ത ശേഷമാണ് ഇത്തരമൊരു വിവരം തന്നെ അറിയുന്നത്. എന്നാൽ, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മോഹൻലാൽ ജാട്ട് വ്യക്തമാക്കി.
Read More » -
India
വിഎച്ച്പി റാലി അക്രമത്തിലേക്ക് നീങ്ങിയാൽ ഞങ്ങൾ ഒരു വരവ് വരും; ട്രാക്ടറുകളും ഇവിടെയുണ്ട്, ആളുകളും ഇവിടെയുണ്ട്:കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്
ഗുഡ്ഗാവ്: നൂഹിൽ വീണ്ടും ശോഭയാത്ര നടത്താനുള്ള വിഎച്ച്പി തീരുമാനത്തിനെതിരെ കർഷക നേതാവ് രാകേഷ് ടിക്കായത്ത്.ശോഭായാത്ര അക്രമത്തിലേക്ക് നീങ്ങിയാൽ അവിടേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ മേവാത്ത് പ്രദേശത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്താവന.നൂഹില്‍ യാത്രയോടനുബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവിടേക്ക് ഞങ്ങൾ ട്രാക്ടര്‍ യാത്ര നടത്തും ട്രാക്ടറുകളും ഇവിടെയുണ്ട്, ആളുകളും ഇവിടെയുണ്ട് . ഹിന്ദു സംഘടനകള്‍ 28 ന് യാത്ര നടത്താൻ അനുവദിച്ചാല്‍ ഞങ്ങളും ട്രാക്ടര്‍ മാര്‍ച്ചിനു പോകും . തീയതി ഞങ്ങളുടേതായിരിക്കും, സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും. – രാകേഷ് ടികായത്ത് പറഞ്ഞു. അതേസമയം ആര്‍ക്കും യാത്ര ചെയ്യാൻ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലെന്ന് സൗത്ത് രേവാരി റേഞ്ച് ഐജി രാജേന്ദ്ര കുമാര്‍ പറഞ്ഞു. ക്രമസമാധാന പാലനത്തിനായി വൻ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Read More » -
NEWS
അബുദാബി ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യം
അബുദാബി: ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള പ്രൊമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അല്‍ ഐന്‍ എയര്‍പോര്‍ട്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവർക്കാണ് അടുത്ത ലൈവ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. ഇതിലൂടെ ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം (രണ്ട് കോടി ദിര്‍ഹം) സ്വന്തമാക്കാനുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ ഒന്നിന് നടക്കുന്ന ഇലക്‌ട്രോണിക് ഡ്രോയില്‍ പങ്കെടുക്കാനും 100,000 ദിര്‍ഹം സമ്മാനം നേടാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നിന് രാത്രി 7.30ന് നടക്കും. ഗ്രാന്‍ഡ് പ്രൈസിന് പുറമെ ഒമ്ബത് വിജയികള്‍ക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകളും ലഭിക്കുന്നു. രണ്ടാം സമ്മാനം 100,000 ദിര്‍ഹമാണ്. മൂന്നാം 90,000 ദിര്‍ഹവും നാലാം സമ്മാനം 80,000 ദിര്‍ഹവും…
Read More » -
India
ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠഇകൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത് വന്നു. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ…
Read More » -
Sports
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി; പരിശീലനം ബെംഗളൂരുവിൽ
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി. ബെംഗളൂരുവിലാണ് ടീമിന്‍റെ പരിശീലനം. പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് പുരോഗതി ഇതുവരെ തൃപ്‌തികരമാണ് എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന രാഹുല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്ലുകള്‍ തുടങ്ങിയിട്ടുണ്ട്. രാഹുലിന്‍റെ ബാറ്റിംഗില്‍ യാതൊരു ആശങ്കകളും ഇതുവരെയില്ല. ഏഷ്യാ കപ്പിനും പിന്നാലെയെത്തുന്ന ഏകദിന ലോകകപ്പിനുമായി കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. ആറ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പാണ് ബെംഗളൂരുവില്‍ പുരോഗമിക്കുന്നത്. ദിവസവും ആറ് മണിക്കൂറിലധികം നീളുന്ന പരിശീലനം. ജോഡികളായി ഒരു മണിക്കൂര്‍ വീതം ബാറ്റ് ചെയ്തു ബാറ്റര്‍മാരെല്ലാം. ഇടംകയ്യൻ പേസര്‍മാരെ നേരിടാനാണ് ക്യാപറ്റൻ രോഹിത് ശര്‍മ്മ കൂടുതൽ സമയം ചെലവഴിച്ചത്. വിരാട് കോലിയുടെ ശ്രദ്ധ സ്പിന്നര്‍മാരെ നേരിടുന്നതിലായിരുന്നു. ശ്രേയസ് അയ്യരും കെ എൽ രാഹുലും ശുഭ്മാൻ ഗില്ലുമെല്ലാം നല്ല ടച്ചിലായിരുന്നു. ഉമ്രാൻ മാലിക്, യാഷ് ദൾ, തുഷാര്‍ പാണ്ഡെ…
Read More » -
Health
മണ്‍കൂജയില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് എന്താണ് ഗുണങ്ങൾ?
ദാഹിച്ചാൽ അൽപം തണുത്ത വെള്ളം തന്നെ കിട്ടണമെന്ന് നമ്മളാഗ്രഹിക്കാറില്ലേ? അതിന് ഫ്രിഡ്ജുള്ളപ്പോൾ പ്രയാസമെന്ത്, അല്ലേ? ഇപ്പോൾ മിക്കവരും വെള്ളം കുപ്പികളിൽ നിറച്ച് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് പതിവ്. ദാഹിക്കുമ്പോൾ ഫ്രിഡ്ജ് തുറക്കുക, കുപ്പിയിൽ നിന്ന് അൽപം വെള്ളമെടുത്ത് കുടിക്കുക. ഇതുതന്നെ ശീലം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുന്നതിന് പകരം പണ്ടെല്ലാം മൺപാത്രങ്ങളിലോ മൺകൂജകളിലോ ആയിരുന്നു കുടിവെള്ളം സൂക്ഷിച്ചിരുന്നത്. സാമാന്യം തണുപ്പുമുണ്ടാകും, ഒപ്പം തന്നെ മണ്ണിൻറെ രുചിയും ഈ വെള്ളത്തിൽ കലർന്നിരിക്കും. പലർക്കും ഈ രുചി ഏറെ ഇഷ്ടമാണ്. ഗൃഹാതുരമായ ഒരനുഭൂതിയാണ് പലർക്കുമിത്. എന്നാൽ മൺകൂജയിൽ വെള്ളം സൂക്ഷിച്ചുവച്ച് കുടിക്കുന്ന ശീലമൊക്കെ ഇന്ന് ഏതാണ്ട് അന്യംനിന്നുപോയി എന്നുതന്നെ പറയാം. വളരെ ചുരുക്കം പേരെ ഇപ്പോൾ മൺകൂജയൊക്കെ വീട്ടിൽ വെള്ളം പിടിച്ചുവയ്ക്കുന്നതിനായി ഉപയോഗിക്കുന്നുള്ളൂ. എന്നാൽ മൺകൂജയിൽ വെള്ളം പിടിച്ചുവച്ച്, കുടിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ് കെട്ടോ. എങ്ങനെയെന്ന് കേട്ടോളൂ… ഒന്ന്… വളരെ നാച്വറൽ ആയ രീതിയിൽ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മൺകൂജകളുടെയോ മൺപാത്രങ്ങളുടെയോ പ്രത്യേകത. ഇത് ആരോഗ്യത്തിന്…
Read More » -
Kerala
മുസഫർ നഗറിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
ദില്ലി: ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ചേർത്ത് കേരളം പഠിപ്പിക്കുകയാണ്. എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവമുണ്ടായത്. കുറ്റക്കാർക്കെതിരെ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് മന്ത്രി…
Read More »