Month: August 2023

  • LIFE

    ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…

    ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചർമ്മത്തിൻറെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും മറ്റും അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാൽ ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. രണ്ട്… ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ‌ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്…

    Read More »
  • Health

    പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില രോ​ഗലക്ഷണങ്ങൾ

    എന്ത് രോഗം വന്നാലും പുരുഷൻമാർക്ക് ചികിത്സ തേടാൻ കുറച്ച് മടിയാണ്. ഈ മടി തന്നെയാണ് പല തരത്തിലുളള രോഗത്തിലേയ്ക്ക് എത്തിക്കുന്നതും. മിക്ക പ്രശ്‌നങ്ങൾക്കും ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ രോ​ഗം ഭേദമാക്കാനാകും. പുരുഷൻമാർ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങളെക്കുറിച്ച് ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു. നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ വേദന… പുരുഷന്മാർ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. ഇത് പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും നെഞ്ചുവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ശ്വാസം മുട്ടൽ… ശ്വാസതടസ്സം ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. പെട്ടെന്നുള്ള അല്ലെങ്കിൽ സ്ഥിരമായ ശ്വാസതടസ്സം പുരുഷന്മാർ ശ്രദ്ധിക്കണം. ഇത് ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി)…

    Read More »
  • Crime

    മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു

    ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠഇകൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത് വന്നു. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ…

    Read More »
  • NEWS

    പ്രൊവിഡന്‍റ് ഫണ്ട് എങ്ങനെ പിന്‍വലിക്കാം ; അടുത്തുള്ള ഇപിഎഫ്‌ഒ ഓഫിസ് മൊബൈലിൽ എങ്ങനെ കണ്ടെത്താം

    പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കണം എന്നില്ല. തൊഴില്‍ ചെയ്‌തുകൊണ്ടിരിക്കുമ്ബോള്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. മെഡിക്കല്‍ അത്യാവശ്യം, വീട് വാങ്ങുകയോ പണിയുകയോ ചെയ്യല്‍ എന്നിവയ്ക്ക് പിഎഫ് ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. പക്ഷേ പിന്‍വലിക്കുന്നതിന്‍റെ കാരണം അനുസരിച്ച്‌ അനുവദനീയമായ തുകയുടെ അളവില്‍ വ്യത്യാസമുണ്ടാകും എന്നത് ഓര്‍ക്കണം. 54 വയസില്‍ കുറയാത്തവര്‍ വിരമിക്കുമ്ബോള്‍ അതിന് ഒരു വര്‍ഷം മുന്‍പ് പിഎഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാവുന്നതാണ് പിരിച്ചുവിടലോ മറ്റ് കാരണങ്ങളോ കൊണ്ട് തൊഴില്‍ നഷ്‌ടമായാലും പിഎഫ് പിന്‍വലിക്കാം പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും ഓഫ്‌ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും തീര്‍പ്പുണ്ടാക്കണമെന്ന് വ്യവസ്ഥയുണ്ട്. പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റ് ആവശ്യങ്ങള്‍ക്കോ പലപ്പോഴും പ്രൊവിഡന്‍റ് ഫണ്ട് ഓഫിസുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഇപിഎഫ് ഓഫിസുകള്‍ ഏതെല്ലാം നഗരങ്ങളില്‍ ഉണ്ടെന്ന കാര്യത്തില്‍ കൃത്യമായ വിവരം പലര്‍ക്കും ഉണ്ടായെന്ന്…

    Read More »
  • India

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1977ലെന്ന് ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍

    പാട്ന: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ൽ അല്ലെന്നും, ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയ 1977 ൽ ആണെന്നും ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. 1947ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാര്‍ക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മള്‍ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യന്‍റെയും പിൻഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോസ്വാമി തുളസീദാസിന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. “രാജ്യത്തിന് 1947ല്‍ സ്വാതന്ത്രം ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാര്‍ക്ക് ചുമതല നല്‍കിയതിനാല്‍ അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് വിലയിരുത്താൻ എനിക്ക് പ്രയാസമുണ്ട്. ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്ബൂര്‍ണ ക്രാന്തിക്ക് (സമ്ബൂര്‍ണ വിപ്ലവം) ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ച 1977ലാണ് ഇന്ത്യക്ക് പൂര്‍ണമായും സ്വാതന്ത്ര്യം ലഭിച്ചത്. എന്നെ സംബന്ധിച്ച്‌ ബ്രാഹ്മണര്‍ പണ്ട് കാലത്ത് ശ്രേഷ്ഠരായിരുന്നു. ഭാവിയിലും അവര്‍ ശ്രേഷ്ഠരായി തന്നെ തുടരും. നമ്മള്‍ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യയുടെയും പിൻഗാമികളാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും…

    Read More »
  • Kerala

    മൂന്നു ദിവസം അവധി;മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ കിലോമീറ്റർ നീളുന്ന വരി

    തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്ക് ഈ‌ ആഴ്ചയിൽ മൂന്നു അവധി വന്നതോടെ ഇന്ന് ഓരോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടത് കിലോമീറ്റർ നീളമുള്ള ക്യൂ. ഓണം വാരത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ മദ്യവില്‍പന ശാലകള്‍ മൂന്നു ദിവസം തുറക്കില്ല. തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളില്‍ മദ്യശാലകള്‍ക്ക് അവധിയാണ്. സെപ്റ്റംബര്‍ ഒന്നിനും മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ തുറക്കില്ല.അതേസമയം തിരുവോണ ദിവസമായ നാളെ ബാറുകള്‍ തുറക്കും.

    Read More »
  • Kerala

    അടൂർ അറേബ്യൻ ബേക്കറി ആൻഡ് സൂപ്പര്‍മാര്‍ക്കറ്റിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടങ്ങൾ

    പത്തനംതിട്ട:അടൂർ അറേബ്യൻ ബേക്കറി ആൻഡ് സൂപ്പര്‍മാര്‍ക്കറ്റിൽ തീപിടുത്തം.മണക്കാലയിലാണ് സംഭവം.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.വെങ്ങളം സ്വദേശിയായ അഞ്ചു ഹരിദാസിന്റെ ഉടമസ്ഥതിയിലുള്ളതാണ് സ്ഥാപനം.ഉത്രാടദിനമായതിനാൽ വൻജനത്തിരക്കായിരുന്നു ഇവിടെ. പത്തനംതിട്ടിയിലും നിന്നും ശാസ്താം കോട്ടിയില്‍ നിന്നുമുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.ആർക്കും പരിക്കില്ലെന്നാണ് വിവരം.

    Read More »
  • Kerala

    കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന് പൊലീസുകാരുടെ തിരുവാതിര കളി 

    തൃശൂർ:ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്‍പം വ്യത്യസ്തമായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം.പൊലീസുകാരുടെ തിരുവാതിര കളിയായിരുന്നു ആഘോഷങ്ങളില്‍ ശ്രദ്ധനേടിയത്. കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞാടിയപ്പോള്‍ ആഘോഷം പൊടിപൊടിച്ചു. സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെയുള്ള പുരുഷ പൊലീസുകാരാണ് തിരുവാതിര അവതരിപ്പിച്ചത്. പൊലീസുകാര്‍ ധരിച്ച വേഷവും അവതരണവുമെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്നു. എസ്‌ഐമാരായ ജോബി, സെബി, ജിമ്ബിള്‍, സാജന്‍, ജെയ്‌സന്‍, എഎസ്‌ഐമാരായ ബാബു, റെജി, ജഗദീഷ്, സീനിയര്‍ സിപിഒ ജാക്‌സണ്‍ എന്നിവരായിരുന്നു തിരുവാതിര കളിയിലെ താരങ്ങള്‍. ഓണാഘോഷത്തിന്റെ ഭാഗമായി നാടകം, വടംവലി, എന്നിവയും കാലാ-കായിക മത്സരങ്ങളും നടന്നു.സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ഒരുക്കിയ മഹാബലിയുടെ രൂപവും ആഘോഷം വര്‍ണാഭമാക്കി. ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്‍, സി ഐ. ഇ ആര്‍ ബൈജു, എസ്‌ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

    Read More »
  • Kerala

    വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു.ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നില്‍ നില്‍ക്കുന്നതുമാണ് ചിത്രം.  മുണ്ടും ഷര്‍ട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അടിക്കുറുപ്പായി ‘ഓണാശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്

    Read More »
  • Crime

    19വയസുകാരിയായ മരുമകളെ രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ

    ലഖ്‌നൗ: ലൈംഗികാതിക്രമത്തില്‍നിന്നു മരുമകളെ രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത്‌ െകാന്ന് വീട്ടമ്മ. ഉത്തര്‍പ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദര്‍ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദര്‍ സിങ്ങിന്റെ കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭാര്യ മിഥിലേഷ് ദേവി (40) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. വീടിനു പുറത്തുള്ള കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തേജേന്ദര്‍ സിങ്ങിനെ മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൊഴികള്‍ മാറ്റി പറഞ്ഞ മിഥിലേഷ് ദേവി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയും 19 വയസ്സുള്ള മരുമകളെ അദ്ദേഹത്തിനൊപ്പം കിടക്കുന്നതിനു പ്രേരിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും മിഥിലേഷ് പൊലീസിനോട് പറഞ്ഞു.

    Read More »
Back to top button
error: