IndiaNEWS

വിഎച്ച്പി റാലി അക്രമത്തിലേക്ക് നീങ്ങിയാൽ ഞങ്ങൾ ഒരു വരവ് വരും; ട്രാക്ടറുകളും ഇവിടെയുണ്ട്, ആളുകളും ഇവിടെയുണ്ട്:കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

ഗുഡ്ഗാവ്: നൂഹിൽ വീണ്ടും ശോഭയാത്ര നടത്താനുള്ള വിഎച്ച്പി തീരുമാനത്തിനെതിരെ കർഷക നേതാവ് രാകേഷ് ടിക്കായത്ത്.ശോഭായാത്ര അക്രമത്തിലേക്ക് നീങ്ങിയാൽ അവിടേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് ടിക്കായത്ത് പറഞ്ഞു.

രാജസ്ഥാനിലെ മേവാത്ത് പ്രദേശത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്താവന.നൂഹില്‍  യാത്രയോടനുബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവിടേക്ക് ഞങ്ങൾ ട്രാക്ടര്‍ യാത്ര നടത്തും

ട്രാക്ടറുകളും ഇവിടെയുണ്ട്, ആളുകളും ഇവിടെയുണ്ട് . ഹിന്ദു സംഘടനകള്‍ 28 ന് യാത്ര നടത്താൻ അനുവദിച്ചാല്‍ ഞങ്ങളും ട്രാക്ടര്‍ മാര്‍ച്ചിനു പോകും . തീയതി ഞങ്ങളുടേതായിരിക്കും, സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും. – രാകേഷ് ടികായത്ത് പറഞ്ഞു.

Signature-ad

അതേസമയം ആര്‍ക്കും യാത്ര ചെയ്യാൻ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലെന്ന് സൗത്ത് രേവാരി റേഞ്ച് ഐജി രാജേന്ദ്ര കുമാര്‍ പറഞ്ഞു. ക്രമസമാധാന പാലനത്തിനായി വൻ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

Back to top button
error: