KeralaNEWS

അങ്കമാലിയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍

അങ്കമാലി:ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്‌ആര്‍ടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി.കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് പിടിയിലായത്.

ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയില്‍ നിന്നും കണ്ടെത്തി.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസിനെ നേതൃത്വത്തില്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇയാൾ പിടിയിലായത്.

Signature-ad

ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: