Month: August 2023
-
India
വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു; അടിയന്തരമായി ലാന്‍ഡിങ്ങിന് മുന്നേ ഓടിയെത്തിയത് അഞ്ച് ഡോക്ടര്‍മാർ
ദില്ലി: വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചുപോയ നിമിഷം. വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി ലാൻഡ് ചെയ്യാനുള്ള തീരുമാനം ഉടനുണ്ടായി. പക്ഷെ അതിനുമുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ. അത്രയും ഗുരുതരമാണ് സാഹചര്യമെന്ന് വിമാന ജീവനക്കാർ തിരിച്ചറിഞ്ഞു. അടിയന്തര സഹായ അഭ്യർഥന കേട്ട് ഒന്നല്ല, അഞ്ച് ഡോക്ടർമാരാണ് ഓടിവന്നത്. അവരുടെ സമയോചിത ഇടപെടൽ കുഞ്ഞിൻറെ ജീവൻ രക്ഷിച്ചു. ബെംഗളുരു-ഡൽഹി വിസ്താര വിമാനത്തിൽ (യുകെ-814-എ) ഞായറാഴ്ചയാണ് സംഭവം. രണ്ട് വയസ്സുള്ള കുഞ്ഞിന് അടിയന്തര വൈദ്യസഹായം വേണമെന്ന സന്ദേശം വിമാനത്തിലുണ്ടായി. ആ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) അഞ്ച് ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു. ഹൃദ്രോഗത്തിന് ശസ്ത്രക്രിയ ചെയ്ത കുഞ്ഞായിരുന്നു. വിമാനയാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിൻറെ ശരീരം മരവിച്ച് നാഡിമിടിപ്പ് നിലച്ച അവസ്ഥയിലാണെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. വിമാനത്തിനുള്ളിൽ വെച്ചുതന്നെ കുഞ്ഞിന് പരിമിതമായ സാഹചര്യത്തിൽ സിപിആർ (കൃത്രിമ ശ്വാസോച്ഛ്വാസം) നൽകി. കുഞ്ഞിൻറെ രക്തചംക്രമണം പഴയതുപോലെ ആയി. അതിനിടെ വീണ്ടും…
Read More » -
Health
ടെൻഷൻ മൂലമുള്ള തലവേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ ഇതാ ചില ടിപ്പ്സ്
നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ. ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാർഗങ്ങളൊന്നുമില്ല- നമുക്ക് മുമ്പിൽ എന്നുതന്നെ പറയാം. ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലർക്കിത് നിസാരമായാണ് വരികയെങ്കിൽ മറ്റ് ചിലർക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. ടെൻഷൻ തലവേദനയാണെങ്കിൽ അതിൽനിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും. അത്തരത്തിൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ‘റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്. ഡീപ് ബ്രീത്തിംഗ് (ദീർഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുൾപ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകൾ’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാൽ ടെൻഷൻ തലവേദനയുണ്ടാകുമ്പോൾ ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്. രണ്ട്… തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കിൽ ‘കോൾഡ്’ പാക്കുകൾ വയ്ക്കാവുന്നതാണ്. ഇത് വേദനയ്ക്ക് ആശ്വാസം നൽകും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും…
Read More » -
Kerala
ആഘോഷങ്ങൾ ആവാം, ജാഗ്രത പുലർത്തണം; ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ഉറപ്പായും പാലിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധ നിർദേശം. പൊതുജനങ്ങൾ പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാണം. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഈ നിർദേശങ്ങൾ പാലിക്കുക * പൊതുജനങ്ങൾ പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത്…
Read More » -
Kerala
മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം മലപ്പുറത്ത്
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം ആരംഭിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുന്നത്. മുസ്ലിം ലീഗ് ദില്ലിയിൽ പണികഴിപ്പിക്കുന്ന ദേശീയ ആസ്ഥാനത്തിൻ്റെ നിർമാണ പുരോഗതിയും ഏഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പാർട്ടിയുടെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിർമാണത്തിന് വേണ്ടി പ്രവർത്തകരിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നു. ഏതാണ്ട് 27 കോടിയോള്ളം രൂപയാണ് കേരളത്തിലെ പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്. ഇതിനെതിരെ കെ ടി ജലീൽ നേരത്തെ രംഗത്തുവന്നിരുന്നു. മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിർമാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാൻ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു ജലീലിന്റെ അരോപണം. പണം വകമാറ്റാനുള്ള ലീഗിന്റെ പതിവുതന്ത്രം വിലപ്പോവില്ലെന്നും പത്തൊമ്പത് കോടി രൂപ കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന ബിൽഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനാണ് നീക്കമെന്നും ജലീൽ അരോപിച്ചു. ഖാഇദെമില്ലത്തിന്റെ പേരിൽ സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കിൽ ആ മഹാന്റെ പേര് കെട്ടിടത്തിന് മുകളിൽ എഴുതരുതെന്നും തട്ടിക്കൂട്ട് സൗധത്തിനായിരുന്നെങ്കിൽ ലീഗ് പ്രവർത്തകരും…
Read More » -
India
മുസാഫര്‍ സംഭവം: സ്‌കൂള്‍ അടച്ചിട്ടു, സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചേക്കും
ലക്നൗ:ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ച സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിനെതിരെയാണ് നടപടി. ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെ സ്‌കൂളുകളില്‍ തല്‍ക്കാലം പ്രവേശനം ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ശുഭം ശുക്ല പറഞ്ഞു. വര്‍ഗീയ പരാമര്‍ശം നടത്തിയതിനും ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിനും അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
Read More » -
Kerala
കുതിരാൻ തുരങ്കനിര്‍മാണത്തില്‍ അപാകത: സിബിഐ അന്വേഷണം ആരംഭിച്ചു
തൃശൂർ:കുതിരാന്‍ തുരങ്ക നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെത്തുടർന്ന് സി.ബി.ഐ അന്വേഷണം തുടങ്ങി. കഴിഞ്ഞ മഴക്ക് തുരങ്കത്തില്‍ ചോര്‍ച്ചയുണ്ടായത് നിര്‍മാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച അസോസിയേഷൻ സെക്രട്ടറി പി ബി സതീഷ് നല്‍കിയ പരാതിയിലാണ് സി.ബി.ഐ നടപടി. സതീഷിനെ കഴിഞ്ഞ ദിവസം കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്ഥലത്തെത്തിയുള്ള പരിശോധന അടുത്ത ദിവസമുണ്ടാകുമെന്ന് പരാതിക്കാരനെ സി.ബി.ഐ അറിയിച്ചു. കുതിരാൻ തുരങ്കനിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അന്വേഷണം തുടങ്ങിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയാണ് തുരങ്കവും ദേശീയപാത നിര്‍മാണവും നടത്തിയതെന്ന് ഹൈക്കോടതി നിയോഗിച്ച കമീഷൻ കണ്ടെത്തിയിരുന്നു. 230 കോടിക്കാണ് തുരങ്ക നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. പരിസ്ഥിതി ആഘാതമുണ്ടാക്കാതെ ടണല്‍ ബോറിങ് മെഷീൻ ഉപയോഗിച്ച് മല തുരന്ന് തുരങ്കം നിര്‍മിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ കോടതി, കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളും വനം-പരിസ്ഥിതി നിയമങ്ങളും നഗ്നമായി ലംഘിച്ച് പാറ പൊട്ടിച്ചെടുത്തായിരുന്നു തുരങ്ക നിര്‍മാണം. സ്ഫോടനങ്ങള്‍ നടത്തിയതില്‍ അഞ്ച് കിലോമീറ്റര്‍ അകലെവരെ വീടുകൾ കുലുങ്ങി. വീടുകള്‍ക്കടക്കം വൻ…
Read More » -
Crime
കോഴിക്കോട് നഗരമധ്യത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസുകാര്‍ക്കുനേരെ വടിവാള്‍ വീശി
കോഴിക്കോട്: നഗരത്തില്‍ വടിവാള്‍ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂറുകളോളം മുന്‍മുനയില്‍ നിര്‍ത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരെ കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അതിസാഹസികമായി പിടികൂടി. നിരവധി മോഷണ-പിടിച്ചുപറി കേസുകളില്‍ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍(32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍(29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22), അമ്പായത്തോട് ആഷിക്ക് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ ഒരേസമയം പല സ്ഥലങ്ങളില്‍ അക്രമം നടത്തി ഭീതി സൃഷ്ടിച്ച് കവര്‍ച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ആനിഹാള്‍ റോഡിലായിരുന്നു ആദ്യ അക്രമം. ഇതുവഴി നടന്നുപോകുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടര്‍ന്ന് കോട്ടപറമ്പ് ഭാഗത്തെ ബാറില്‍നിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പേഴ്സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്‍വശത്തുവെച്ച് പ്രതികള്‍ സമാനമായ രീതിയില്‍…
Read More » -
Crime
ഹല്‍വയില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍; ഭാര്യയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു
ജയ്പുര്‍: ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കലര്‍ത്തിയ ഹല്‍വ നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹല്‍വ കഴിച്ച ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകനും മരിച്ചു. ഗൃഹനാഥനെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുര്‍ പ്രതാപ്നഗര്‍ സ്വദേശിയായ മനോജ് ശര്‍മ(30)യാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഹല്‍വയില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഭാര്യയ്ക്കും മക്കള്‍ക്കും ഹല്‍വ നല്‍കിയശേഷം മനോജ് ശര്‍മയും ഇത് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹല്‍വ കഴിച്ച മനോജിന്റെ ഭാര്യ സാക്ഷി(28)യും അഞ്ചുമാസം പ്രായമുള്ള മകന്‍ അഥര്‍വും മരിച്ചു. ഹല്‍വ കഴിച്ചെങ്കിലും മകള്‍ നിയ രക്ഷപ്പെട്ടു. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ മകളെയും മനോജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭീമമായ സാമ്പത്തികബാധ്യതയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതാപ്നഗറിലെ വാടകവീട്ടിലാണ് മനോജ് ശര്‍മയും കുടുംബവും താമസിച്ചിരുന്നത്. വന്‍സാമ്പത്തിക ബാധ്യതയ്ക്ക് പുറമേ കുടുംബപ്രശ്നങ്ങളും ഇയാള്‍ക്കുണ്ടായിരുന്നതായും പോലീസ്…
Read More » -
Crime
രണ്ടരമാസം മുന്‍പ് പ്രണയവിവാഹം; ഓണക്കോടി സമ്മാനിച്ച് മാതാപിതാക്കള്‍ മടങ്ങിയതിന് പിന്നാലെ മരണം
തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര മാസം മുന്‍പ് വിവാഹിതയായ യുവതിയെ. അരുവിക്കരയ്ക്കു സമീപം മൂള്ളിലവിന്‍മൂട് ടി.ആര്‍.എ.-18 സോപാനത്തില്‍ അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ(24)യാണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് രണ്ടുമണിയോടെ, അക്ഷയ് രാജിന്റെ മാതാപിതാക്കളാണ് രേഷ്മയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഈ സമയം അക്ഷയ് രാജ് വീട്ടിലില്ലായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ എം.അനില്‍കുമാര്‍, അരുവിക്കര സി.ഐ. വിപിന്‍ വി.എസ്., എസ്.ഐ. സജി ജി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഫൊറന്‍സിക് വിഭാഗവും വിരലടയാളവിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. മരണത്തില്‍ ദുരൂഹതയാരോപിച്ച് രേഷ്മയുടെ സഹോദരന്‍ അച്ചു നല്‍കിയ പരാതിയില്‍ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടി കടയില്‍ വീട്ടില്‍ രഘുനാഥന്‍ നായരുടെയും ഉഷാകുമാരിയുടെയും മൂത്തമകളാണ് രേഷ്മ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അക്ഷയ് രാജിന്റെയും രേഷ്മയുടെയും വിവാഹം കഴിഞ്ഞ ജൂണ്‍ 12-നാണ്…
Read More » -
Kerala
”പാവങ്ങള്‍ക്കു നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല”
തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. കഴിഞ്ഞ ഓണത്തിന് ഏതാണ്ട് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. മഹാഭൂരിപക്ഷം ആളുകള്‍ക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് നല്‍കാനായിരുന്നു തീരുമാനം. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്സില്‍ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ്; 12 ഇനം സാധനങ്ങള്‍ ബോക്സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ…
Read More »