KeralaNEWS

റിലയന്‍സില്‍ തലമുറമാറ്റം: മക്കളെ ഉള്‍പ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നിത അംബാനി പിന്മാറി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റം. മൂവരെയും കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായാണ് നിയമിച്ചിരിക്കുന്നത്.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇവരുടെ നിയമനത്തിനു ശുപാര്‍ശ നല്‍കുകയും ഓഹരിയുടമകള്‍ അനുമതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മക്കള്‍ മൂന്നുപേരും റിലയന്‍സിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പുചുമതലയേറ്റെടുത്തിരുന്നു.

Signature-ad

അതേസമയം, റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും. ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വിഹച്ചിരുന്നു. ആര്‍ഐഎല്‍ അനുബന്ധ കമ്പനികളുടെ ബോര്‍ഡുകളിലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

 

Back to top button
error: