KeralaNEWS

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന് എയിംസും മറ്റൊരു വന്ദേഭാരത് തീവണ്ടിയും ലഭിക്കും

ന്യൂഡൽഹി:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന് എയിംസും(All India Institute Of Medical Science Hospital) മറ്റൊരു വന്ദേഭാരത് തീവണ്ടിയും ലഭിക്കുമെന്ന് ഉറപ്പായി.കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് വിവരം.
കോഴിക്കോട് കിനാലൂരിലെ 250 ഏക്കര്‍ സ്ഥലം എയിംസിനു വേണ്ടി ഏറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതുള്‍പ്പെടെയുള്ള നടപടികള്‍ എയിംസ് വിഷയത്തില്‍ കേരളത്തിനു ഗുണകരമാകും.എയിംസ് വിഷയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും സെപ്റ്റംബര്‍ പകുതിയോടെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി സുധാംശ് പന്ത് അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ ഭൂമി ഏറ്റെടുക്കലടക്കം പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 153ഏക്കറിന് പുറമെ, 99 ഏക്കര്‍ സ്വകാര്യഭൂമിയും ( മൊത്തം 252 ഏക്കര്‍) ഏറ്റെടുത്ത് മതില്‍ കെട്ടാനും രേഖകള്‍ കേന്ദ്രത്തിന് കൈമാറാനും സർക്കാർ അനുമതി നല്‍കിയിരുന്നു. കേരള സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കോഴിക്കോട്‌ കിനാലൂരില്‍ തന്നെ എയിംസ് അനുവദിക്കാനാണ് സാധ്യത.

Signature-ad

അതേസമയം മംഗലാപുരം – തിരുവനന്തപുരം റൂട്ടിൽ മറ്റൊരു വന്ദേഭാരത് ട്രെയിനും കേരളത്തിന് അനുവദിക്കുമെന്നാണ് വിവരം.ശബരിമല സീസണ് മുൻപ് ഇതിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റയിൽവെ വൃത്തങ്ങൾ നൽകുന്ന സൂചന.നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവുമുള്ള സർവീസാണ് കേരളത്തിന് ആദ്യം അനുവദിച്ച തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ്.

Back to top button
error: