പ്രമുഖ അവതാരകരും മാധ്യമപ്രവര്‍ത്തകരുമായ ദീപക് ചൗരസ്യ, ചിത്ര ത്രിപാഠി, അജിത് അഞ്ജും, എംഡി സൊഹൈല്‍, സുനില്‍ ദത്ത്, റാഷിദ് ഹാഷ്മി, ലളിത് സിംഗ് ബധുജാര്‍, അഭിനവ് രാജ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയത്. വിവാദ വിഡിയോകള്‍ സംപ്രേക്ഷണം ചെയ്തതിന് ന്യൂസ് 24, ഇന്ത്യ ന്യൂസ്, ന്യൂസ് നേഷൻ എന്നീ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ 2013ലാണ് പരാതി നല്‍കിയത്. 2020ലും 2021ലുമാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മോര്‍ഫ് ചെയ്ത അശ്ലീല വിഡിയോ സംപ്രേക്ഷണം ചെയ്തുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി നിയമം, പോക്സോ നിയമം. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കുട്ടിയെ അപമര്യാദയായി പ്രതിനിധീകരിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.