കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ മത്സരിക്കും.പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനോ കെ സുരേന്ദ്രനോ ആകും മത്സരിക്കുക.പാലക്കാട് ഇ ശ്രീധരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.അതേസമയം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.വിഐപിക്കായി മണ്ഡലം മാറ്റിവച്ചിരിക്കുന്നു എന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുൻതൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്ബുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുക.ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരായിരിക്കും പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഇത്തരം ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവര്‍ റാലികള്‍ നടത്തും.