കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.അപകടസാധ്യതയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.ഇതേത്തുടർന്ന് നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐഐടി വിദഗ്ധരെ ചുമതലപ്പെടുത്തി.
ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലുദിവസം രാത്രി സമയത്ത് നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിർദ്ദേശം .ഇതിന്റെ അടിസ്ഥാനത്തില്‍ 19 മുതല്‍ 22 തീയതികളില്‍ രാത്രി 10നുശേഷം പരിശോധന നടക്കും.
പാലക്കാട് ഐഐടിയില്‍നിന്നുള്ള സംഘമാവും പരിശോധനയ്ക്ക് എത്തുക.കമ്ബികള്‍ക്ക് ബലക്ഷയമെങ്കില്‍ പൊളിച്ചു കളയണമെന്നും, ഇല്ലെങ്കില്‍ പണി പൂര്‍ത്തികരിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.
2015 ഡിസംബർ 22നാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്.നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷം നിർമാണം നിലയ്ക്കുകയായിരുന്നു.