നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാര്‍ (30) ആണ് പിടിയിലായത്.യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇരുവരും പിടിയിലായത് . അനിലിന്റെ ബാഗില്‍ നിന്ന് 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അതേസമയം യുവതിക്കെതിരേ പൊലീസ് കേസ് എടുത്തിട്ടില്ല.ഇവരെ കൊടുമണ്‍ പൊലീസിന് കൈമാറി. ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനില്‍ പൊലീസിനോട് പറഞ്ഞു. കൂടല്‍, നെടുമണ്‍കാവ്, കോന്നി എന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ചു കൊടുത്തതാണത്രേ കഞ്ചാവ്. പിടിയിലായ അനില്‍ ആദ്യം പട്ടാഴി സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. നിലവില്‍ കൂടല്‍ സ്വദേശിനിക്കൊപ്പമാണ് കഴിയുന്നത്. ഒരു മകളുമുണ്ട്.
അനില്‍ കുമാര്‍ എലിപ്പനി ബാധിനായി രണ്ടാഴ്ച മുൻപ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കൊടുമണ്‍ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.