Month: August 2023

  • Kerala

    തിരുവനന്തപുരത്ത് റിട്ട. കേണലിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

    തിരുവനന്തപുരം:റിട്ട. കേണലിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വഞ്ചിയൂര്‍ മാതൃഭൂമി റോഡ് എംആര്‍ആര്‍എ 80 ല്‍ റായ് നേപ്പിയര്‍ (79) ആണ് മരിച്ചത്. അവിവാഹിതനായ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ബന്ധുക്കള്‍ അയല്‍വാസിയെ വിവരം അറിയിക്കുകയായിരുന്നു. കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ പൊലീസിനെ അറിയിച്ചു.വഞ്ചിയൂര്‍ പൊലീസ് എത്തി കതക് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ടു സംഘം അറസ്റ്റില്‍ 

    ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ടു സംഘം അറസ്റ്റില്‍.മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്ബില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് പിടിയിലായത്. പ്ലാക്കല്‍ വീട്ടില്‍ സണ്ണിയാണ് (57) കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 11.30ന് വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് സണ്ണിക്ക് വെടിയേറ്റത്. മറ്റൊരു മുറിയില്‍ കിടന്ന ഭാര്യ സിനി ശബ്ദം കേട്ട് നോക്കിയപ്പോള്‍ സണ്ണി കിടക്കയില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. സിനിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായാട്ടുസംഘം പിടിയിലായത്. വന്യമൃഗത്തിന് വെടിവച്ചത് അബദ്ധത്തില്‍ ഗൃഹനാഥന് ഏല്‍ക്കുകയായിരുന്നു എന്നാണ് സൂചന.

    Read More »
  • Kerala

    ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ;എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

    ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇതിനെത്തുടർന്ന്  ജില്ലയിലെ എല്‍പി, യുപി, എച്ച്‌ എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹർത്താലിനെ തുടർന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. അതേസമയം ‍ ഇടുക്കിയിൽ ഇന്ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പി എസ് സി…

    Read More »
  • Kerala

    ഗവ. കോളേജ് ഹോസ്റ്റലില്‍ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്‌എഫ്‌ഐ പ്രതിഷേധം

    പാലക്കാട്:അട്ടപ്പാടി ഗവ. കോളേജ് ഹോസ്റ്റലില്‍ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്‌എഫ്‌ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ പ്രിൻസിപ്പല്‍ ലാലി വര്‍ഗീസിന്റെ കസേരയ്ക്ക് പിന്നിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴവച്ചത്. ‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവുമായി പ്രിൻസിപ്പല്‍ എന്ന ബോര്‍ഡ് സഹിതമാണ് വാഴ വച്ചത്. എസ്‌എഫ്‌ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസ്. വേതനം ലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാര്‍ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാര്‍ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഭക്ഷണം മുടങ്ങിയതോടെ, ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജീവനക്കാരുടെ പണിമുടക്ക് സമരത്തിന് പിന്തുണയുമായി പ്രിൻസിപ്പലിനെതിരെ എസ്‌എഫ്‌ഐയുടെ വാഴ സമരം നടന്നത്.

    Read More »
  • India

    മൂന്ന് മാസത്തിനിടെ മൂന്ന് യുവാക്കളെ വിവാഹം കഴിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി അറസ്റ്റിൽ 

    യുവാക്കളെ വിവാഹം കഴിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് വിദഗ്ദ്ധമായി മുങ്ങുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാനിലാണ് സംഭവംമൂന്ന് മാസത്തിനിടെ മൂന്ന് യുവാക്കളെയാണ് യുവതി വലയില്‍ വീഴ്ത്തിയത്. നിഷ എന്ന പേരില്‍ യുവാക്കളുമായി അടുപ്പം സ്ഥാപിച്ച യുവതി ബില്‍വാരാ, ദൗസ, പാനിപ്പത്ത് എന്നിവിടങ്ങളിലായാണ് കല്യാണ തട്ടിപ്പ് നടത്തിയത്.മറ്റൊരു കല്യാണത്തിനൊരുങ്ങവേ ഹരിയാനയിലെ യുമാന നഗറില്‍ നിന്നാണ് ബുധനാഴ്ച ദൗസ പൊലീസ് യുവതിയെ പിടികൂടിയത്. രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഒരു യുവാവിനെ ജൂണ്‍ 14ന് നിഷ വിവാഹം ചെയ്തു. വിവാഹ ഇടനിലക്കാര്‍ വഴിയാണ് യുവാവുമായി പരിചയം സ്ഥാപിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ കുടുംബത്തെ കാണാനെന്ന പേരില്‍ യുവതി വീടുവിട്ടു.പിന്നീട് യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവാവിന് വിളിച്ച്‌ പണം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മേയില്‍ രാജസ്ഥാനിലെ ബില്‍വാരയിലെ ഒരു യുവാവിനെ നിഷ വിവാഹം ചെയ്തിരുന്നെന്നും സമാന…

    Read More »
  • Kerala

    ആശ്വാസം ! പച്ചക്കറി വില താഴേക്ക്

    മലപ്പുറം: സാധാരണക്കാരുടെ ജീവിത ബജറ്റിന് ആശ്വാസമായി പച്ചക്കറി വില താഴേക്ക്. ഒരാഴ്ച മുമ്ബ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോള്‍ 50ലെത്തി.എന്നാൽ ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്ബ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 10 രൂപയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതില്‍ വര്‍ദ്ധിക്കാൻ കാരണമായത്. എന്നാല്‍, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയില്‍ നിന്നുള്ള ഉല്പാദനം വര്‍ദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ്ങിയത് ആശ്വാസ‌കരമാണ്. വിവിധ പച്ചക്കറികളുടെ മൊത്തവ്യാപര വില ഇപ്രകാരമാണ്; തക്കാളി- 30, പച്ചമുളക്-40, സവാള-15, ചെറിയ ഉള്ളി-100, ഇഞ്ചി-200, കാബേജ്-10, ബീറ്റ്റൂട്ട്-20, ക്യാരറ്റ്-40, ഉരുളക്കിഴങ്ങ്-15, വെണ്ടയ്ക്ക-20, കുമ്ബളം-10, പയര്‍-20, മത്തൻ-12, ബീൻസ്-30, പടവലം-20, വഴുതന-20, മുരിങ്ങാക്കായ-15, വെള്ളരി-10.

    Read More »
  • Food

    കുമ്പളങ്ങ–മത്തങ്ങ ഓലൻ 

    ഓണത്തിന് രുചികരമായ കുമ്പളങ്ങ–മത്തങ്ങ ഓലൻ ഉണ്ടാക്കാം 1. വൻപയർ – 10 ഗ്രാം 2. പച്ചമത്തങ്ങ – 15 ഗ്രാം കുമ്പളങ്ങ – 15 ഗ്രാം 3. അച്ചിങ്ങ – അഞ്ചു ഗ്രാം പച്ചമുളക് – നാല് 4. തേങ്ങ –ഒന്നിന്റെ പകുതി, ചുരണ്ടിയത് 5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം  ∙ വൻപയർ കുതിർത്തു വയ്ക്കണം. ∙ മത്തങ്ങയും കുമ്പളങ്ങയും ഓലന്റെ പാകത്തിൽ കനം കുറച്ചു െചറിയ ചതുരക്കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം. ∙ ഇതിൽ പച്ചമുളകു കീറിയിതും അച്ചിങ്ങ ഒടിച്ചതും വൻപയറും കുതിർത്തതും ചേർത്തു വേവിച്ചൂറ്റണം. ∙ തേങ്ങ ചുരണ്ടിയതിൽ അര ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു വയ്ക്കണം. ∙ വീണ്ടും ഒരു ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞു രണ്ടാം പാൽ പിഴിഞ്ഞു വയ്ക്കുക. ∙ ഊറ്റിവച്ചിരിക്കുന്ന കഷ്ണങ്ങളും രണ്ടാം പാലും ചേർത്തിളക്കി അടുപ്പത്തുവച്ചു നന്നായി തിളപ്പിച്ച ശേഷം വാങ്ങുക.…

    Read More »
  • Kerala

    ആലപ്പുഴ ജില്ലയ്ക്ക്  66 വയസ്സ് 

    കിഴക്കിന്റെ വെനീസ് എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴ ജില്ല നിലവിൽ വന്നത് ✅1957 ഓഗസ്റ്റ് 17 ന് …. കേരളത്തിൽ വനപ്രദേശമില്ലാത്ത ഏക ജില്ല .. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിൽ ഇടനാടും തീരപ്രദേശവും മാത്രമടങ്ങുന്ന ഭൂവിഭാഗം .. തെക്ക് കൊല്ലം ജില്ലയും  കിഴക്ക് പത്തനംതിട്ട, കോട്ടയം ജില്ലകളും  വടക്ക് എറണാകുളം ജില്ലയും പടിഞ്ഞാറ് അറബിക്കടലും അതിർത്തികൾ.. 1990 ൽ ആലപ്പി എന്ന ഇംഗ്ലീഷ് പേര് ആലപ്പുഴ എന്നാക്കി മാറ്റി ..  * കേരളത്തിൽ ആദ്യ കയർഫാക്ടറി … *കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ – ഉദയ * ഏറ്റവും വലിയ ചുമർ ചിത്രമായ ഗജേന്ദ്ര മോക്ഷം .. കൃഷ്ണപുരം കൊട്ടാരം .. *കേരളത്തിലെ ആദ്യത്തെ അഞ്ചലാപ്പീസ് (1857) * ജലോത്സവങ്ങളുടെ നാട് .. നെഹ്റു ട്രോഫി വള്ളംകളി *കരുമാടിക്കുട്ടൻ * തുള്ളലിന്റെ ജന്മദേശം * കുമാരകോടി * പാതിരാമണൽ.. * ചമ്പക്കുളം മൂലം വള്ളംകളി – ഓരോ വർഷവും വള്ളംകളികൾക്ക് തുടക്കം കുറിക്കുന്നത്…

    Read More »
  • India

    സിം കാര്‍ഡ് ഡീലര്‍മാര്‍ക്കു പോലീസ് വെരിഫിക്കേഷൻ ; ലംഘിച്ചാല്‍ 10 ലക്ഷം രൂപ പിഴ

    ന്യൂഡൽഹി:സിം കാര്‍ഡ് ഡീലര്‍മാര്‍ക്കു പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണു തീരുമാനം പ്രഖ്യാപിച്ചത്. സിമ്മിന്‍റെ വലിയ അളവിലുള്ള കൂട്ടായ വില്പന നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിനുള്ള മുൻകരുതലിന്‍റെ ഭാഗമായാണു നടപടി.പോലീസ് വെരിഫിക്കേഷൻ ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ സിം ഡീലര്‍മാര്‍ ലംഘിച്ചാല്‍ 10 ലക്ഷം രൂപയാണു പിഴ. രാജ്യത്ത് 10 ലക്ഷത്തിലധികം സിം കാര്‍ഡ് ഡീലര്‍മാരുണ്ടെന്നും അവരെല്ലാം സമയബന്ധിതമായി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണമെന്നും അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചു. ഇതുവരെ 52 ലക്ഷം മൊബൈല്‍ കണക്‌ഷനുകള്‍ ടെലിക്കമ്യൂണിക്കേഷൻ വകുപ്പ് നിര്‍ത്തലാക്കി. 67,000 ഡീലര്‍മാരെ കരിന്പട്ടികയില്‍പ്പെടുത്തി. ഈ വര്‍ഷം മേയ് വരെ 300 എഫ്‌ഐആറുകള്‍ സിം ഡീലര്‍മാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് ഇടപാടുകളില്‍ ഏര്‍പ്പെട്ട 66,000 വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

    Read More »
  • Kerala

    പമ്ബ ത്രിവേണിയില്‍ അയ്യപ്പന്റെ ശില്പം അനാവരണം ചെയ്തു 

    ശബരിമല:പമ്ബ ത്രിവേണിയില്‍ പണികഴിപ്പിച്ച പുലിവാഹനനായ അയ്യപ്പന്റെ ശില്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അനാവരണം ചെയ്തു. അമ്ബും വില്ലുമേന്തി ശരണവഴിയില്‍ ദൃഷ്ടി നട്ടുള്ള യോദ്ധാവിന്റെ ഭാവത്തിലാണ് ശില്പം ഒരുക്കിയിരിക്കുന്നത്. പ്രതിഷ്ഠാ പീഠമുള്‍പ്പെടെ 28 അടിയോളം ഉയരമുള്ള ശില്പത്തിന് സമീപം ദേവസ്വം ബോര്‍ഡ് കല്‍വിളക്കും കാണിക്കവഞ്ചിയും സ്ഥാപിച്ചു. അമ്ബലക്കര ഫിലിംസ് ഉടമയും വ്യവസായിയുമായ ബൈജു അമ്ബലക്കരയാണ് നേര്‍ച്ചയായി ശില്പം സമര്‍പ്പിച്ചത്. 48 വര്‍ഷം മുടങ്ങാതെ മല കയറിയ ഭക്തനാണ് ബൈജു. കൊല്ലം ശന്തനുവാണ് ശില്പി.

    Read More »
Back to top button
error: