KeralaNEWS

ഓണക്കാലത്ത് ഡിമാന്റ് വർധിച്ച് ആലത്തൂര്‍ ചിപ്സ്

പാലക്കാട്: പേരുകേട്ട ആലത്തൂർ ചിപ്സിന് ഓണക്കാലമായതോടെ ഡിമാന്റ് വർധിച്ചു. അത്തം മുതല്‍ ഉത്രാടം വരെ ചിപ്സിന് ആവശ്യക്കാര്‍ ഏറെയാണ്.
പാലക്കാട്ടും പരിസരപ്രദേശങ്ങളിലും ഓണത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും  ഇലയുടെ ‍തലക്കൽ ആലത്തൂരിന്റെ അടയാളമായി രണ്ടിനം വറുവല്‍ കാണും. രണ്ടും നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കുന്നതാണ്. ഒന്ന് കായ വറുത്തത്, മറ്റൊന്ന് ശര്‍ക്കര ഉപ്പേരി. ഇവയില്ലാതെ സദ്യയില്ല. ഇതര ദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ നാട്ടില്‍ വന്നുപോകുമ്ബോള്‍ ലഗേജുകളിൽ ആലത്തൂർ ചിപ്സും ഉണ്ടാകും.

ആലത്തൂരില്‍ ചിപ്സിന് 260 മുതല്‍ 400 രൂപ വരെയാണ് വില. നാട്ടിലുള്ള മുന്തിയ ഇനം കായയും വെളിച്ചെണ്ണയും ഉപയോഗിച്ച്‌ വറുക്കുമ്ബോള്‍ രുചിയും വിലയും കൂടും. ഏതാനും വര്‍ഷം മുമ്ബുവരെ വാഴകൃഷി മേഖലയോടനുബന്ധിച്ച ചെറിയ പട്ടണങ്ങളിലെ പ്രധാന തൊഴിലും വിപണനവുമായിരുന്നു നേന്ത്രക്കായ ചിപ്സെങ്കിൽ ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ബ്രാൻഡ് തലത്തില്‍ അറിയപ്പെടാൻ തുടങ്ങിയതോടെ കേരളത്തിലും പുറത്തും കാര്യമായ വിപണിയുള്ള ഇനമായി ആലത്തൂർ ചിപ്സ് മാറി.

Back to top button
error: