Month: August 2023

  • Crime

    മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പൊലീസ്

    ഇടുക്കി: മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതികൾ മനപൂർവ്വം വെടിവച്ച് നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്. പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്സൈസിന് വിവരം നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നത്. സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പൊലീസിന്റെ സംശയം വർധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ്…

    Read More »
  • LIFE

    ഡിക്യൂവി​ന്റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗൺസ് ആൻഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

    ദുൽഖർ സൽമാൻ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‍സ്. ഹിന്ദിയിൽ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെ സിരീസ് കാണാം. Saara zamaana ab hoga Gulaabgunj ke romance, comedy aur action ka deewana Guns & Gulaabs is now streaming pic.twitter.com/fD39QzcYbg — Netflix India (@NetflixIndia) August 18, 2023 രാജ്‍കുമാർ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദർശ് ഗൌരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൌശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകൾ പശ്ചാത്തലമാക്കുന്ന സിരീസിൻറെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആൻഡ് ഡികെയോടൊപ്പം സുമൻ കുമാർ കൂടി ചേർന്നാണ്. സീതാ മേനോനും രാജ്…

    Read More »
  • Kerala

    പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുത്തു; മൂന്നാറിലെ പെട്രോള്‍ പമ്പിൽ അപകടം, ജീവനക്കാര​ന്റെ പല്ല് പൊഴിഞ്ഞു, പരിക്ക്

    മൂന്നാർ: ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കവേ ഉണ്ടായ അപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരന് പരിക്കേറ്റു. മൂന്നാർ കെഎസ്ആർടിസി പമ്പിലെ ജീവനക്കാരനായ നടയാർ സ്വദേശി ജഗനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ജീപ്പ് ഡ്രൈവർ അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ച് വീണ ജീവനക്കാരൻറെ ഒരു പല്ല് പൊഴിഞ്ഞുപോയി. അപകടത്തിൽ ജഗൻറെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തു. ഭൂഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജില്ലയിൽ ഇന്ന് ഹർത്താൽ ആയതിനാൽ പഴയ മൂന്നാറിലെ കെഎസ്ആർടിസിയുടെ കീഴിലുള്ള പെട്രോൾ പമ്പ് മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ പമ്പിൽ രാവിലെ മുതൽ നല്ല തിരക്കുണ്ടായിരുന്നു. വിനോദസഞ്ചാരികളെയും അത്യാവശ്യ കാര്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഇവിടെയെത്തിയാണ് ഇന്ധനം നിറച്ചത്. ഇത്തരത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ജീപ്പ് ആണ് പമ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ജീവനക്കാരൻ…

    Read More »
  • India

    കരാര്‍ കാലാവധി കഴി‍ഞ്ഞാലും കരാ‍ര്‍ ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കണം; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി

    ദില്ലി: കരാ‍ർ ജീവനക്കാരുടെ പ്രസവാനൂകൂല്യത്തിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴി‍ഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961 ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷൻ 5 പ്രകാരം കരാർ തൊഴിലാളിക്ക് സ്ഥാപനവുമായുള്ള കരാർ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി വ്യക്തമാക്കി. പ്രസവാവധി ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടർ സമർപ്പിച്ച പരാതിയിലാണ് നിർണായക തീരുമാനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാർ. ജസ്റ്റിസ് എസ്വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിൻറേതാണ് തീരുമാനം. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങൾ നൽകിയതിനെ ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. കരാർ കാലം അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ആനുകൂല്യം നിഷേധിച്ചത്. 3 മാസത്തിനുള്ളിൽ 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷൻ 5 പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ആനുകൂല്യങ്ങൾ നൽകിയാൽ അത് കരാർ നീട്ടിയതായി കണക്കാക്കുമെന്ന എതിർവാദം തള്ളിയാണ് കോടതിയുടെ തീരുമാനം.…

    Read More »
  • Crime

    മുട്ടിൽ മരംമുറിക്കേസിലെ പ്രതികള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അന്വേഷണ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു താനൂർ ഡിവൈഎസ്പി ഡിജിപിക്ക് കത്ത് നൽകി

    തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂർ ഡിവൈഎസ്പി വി.വി.ബെന്നി ഡിജിപിക്ക് കത്ത് നൽകി. കേസിലെ പ്രതികൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കത്തിൽ ബെന്നി പറയുന്നു. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ബെന്നിയായിരുന്നു. റവന്യൂ ഭൂമിയിൽ നിന്നും കോടികളുടെ വിലമതിക്കുന്ന വൃക്ഷങ്ങൾ മുറിച്ചു കടത്തിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കത്ത് നൽകുന്നത്. പല സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങൾ വയനാട് മുട്ടിലിൽ നിന്നും മുറിച്ച് കടത്തിയതാണെന്ന് ഡിഎൻഎ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരംമുറിക്കുന്നതിനായി പ്രതികൾ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മർദ്ദങ്ങൾ മറികടന്നാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന വി. വി. ബെന്നി അറസ്റ്റ് ചെയ്തത്. കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരിൽ ഒരു മയക്കു മരുന്ന് കേസിൽ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന…

    Read More »
  • Sports

    ഇനി റിങ്കു സിംഗി​ന്റെ കൂടി കാലം; അരങ്ങേറ്റം ഇന്ന്, ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സി അണിയും

    ഡബ്ലിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വൻറി 20 പരമ്പര യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവരുടെ വരവറിയിക്കൽ ആയെങ്കിൽ അയർലൻഡിനെതിരായ പരമ്പര കൂടുതൽ യുവതാരങ്ങൾക്കുള്ള അവസരമാണ്. ഐപിഎൽ മികവിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ച ഫിനിഷർ റിങ്കു സിംഗ് ഇന്ന് ആദ്യ ട്വൻറി 20 കളിച്ച് രാജ്യാന്തര അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും റിങ്കും സിംഗ് ഇന്ത്യൻ സ്ക്വാഡിലുണ്ട്. ഐപിഎൽ പതിനാറാം സീസൺ കണ്ട ആരാധകർക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ റിങ്കു സിംഗ്. തുടർച്ചയായി അഞ്ച് സിക്സറുകളടക്കം ബാറ്റെടുത്ത മത്സരങ്ങളിൽ മിക്കതിലും ഇടംകൈയൻ റിങ്കു ഫിനിഷിംഗ് മികവ് കൊണ്ട് അമ്പരപ്പിച്ചു. സീസണിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന വിശേഷണമാണ് റിങ്കുവിന് ആരാധകർ നൽകിയത്. ഐപിഎല്ലിന് പിന്നാലെ നടന്ന വിൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ചില്ലെങ്കിലും അയർലൻഡിന് എതിരായ ആദ്യ ടി20യിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇന്ന് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തിൽ റിങ്കു സിംഗ്…

    Read More »
  • NEWS

    ചൈനയിൽ താൽക്കാലിക പങ്കാളികളെ തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

    ചൈനയിൽ താൽക്കാലിക പങ്കാളികളെ തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സങ്കീർണ്ണവും ദീർഘകാലവുമുള്ള ബന്ധങ്ങൾ ഒഴിവാക്കി സഹയാത്രികരായ ആളുകളുമായി ചേർന്ന് താൽക്കാലിക പങ്കാളികളായി ജീവിക്കാൻ ചൈനയിലെ ചെറുപ്പക്കാർ കൂടുതലായി താല്പര്യം പ്രകടിപ്പിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ സവിശേഷമായ സാമൂഹിക ഇടപെടലിന് ലിംഗഭേദവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ താൽക്കാലിക പങ്കാളികൾ എന്ന ആശയത്തോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താൻ ചെറുപ്പക്കാർ കൂടുതലായി ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്നും സൗത്ത്ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം, ഗെയിമിംഗ്, ഫിറ്റ്നസ്, യാത്ര, ചാറ്റിംഗ്, സംഗീതം തുടങ്ങിയ കാര്യങ്ങളിൽ സമാന സ്വഭാവം പങ്കിടുന്ന ആളുകളെയാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ താത്കാലിക പങ്കാളികളായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ പരിചയപ്പെടുന്ന ആളുകളിൽ ഒരുമിച്ചു പോകാൻ താല്പര്യപ്പെടുന്നവർ തങ്ങളുടെ ഇഷ്ടം പങ്കുവെക്കുന്നു. എന്നാൽ, യാതൊരുവിധത്തിലുള്ള കരാറുകളോ നിബന്ധനകളോ സാമൂഹിക കെട്ടുപാടുകളോ…

    Read More »
  • Crime

    മെഹർ എന്ന നേഹ ഇരകളെ കെണിയിൽ വീഴ്ത്തിയത് ടെലഗ്രാമിലൂടെ; ചാറ്റിങ്ങിലൂടെ വശത്താക്കി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും, ബിക്കിനി ധരിച്ച് സ്വീകരിക്കും!

    ബെംഗളൂരു: കർണ്ണാടകയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവ മോഡലും സംഘവും അറസ്റ്റിൽ. മുംബൈ സ്വദേശിനിയായ മെഹർ എന്ന നേഹയും കൂട്ടാളികളുമാണ് ബെംഗളൂരു പൊലീസിൻറെ പിടിയിലായത്. ടെലഗ്രാം വഴിയാണ് മോഡൽ ഇരകളെ കെണിയിൽ വീഴ്ത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കളെ പരിചയപ്പെട്ട ശേഷം ടെലഗ്രാം ചാറ്റിലൂടെ ഇവരുമായി ബന്ധം സ്ഥാപിച്ചെടുക്കുകയാണ് മോഡൽ ചെയ്യാറ്. തുടർന്ന് തൻറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തുകയാണ് തട്ടിപ്പിൻറെ രീതി. ഇതുവരെ നേഹ 12 യുവാക്കളെ കെണിയിൽ കുരുക്കിയതായാണ് വിവരം. ഇവരിൽ ഭൂരിഭാഗം പേരും 25-30 വയസ് പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മെസേജിങ് ആപ്പായ ടെലഗ്രാം വഴി നേഹ യുവാക്കളോട് അടുക്കും. നിരന്തര ചാറ്റിങ്ങിലൂടെ ഇവരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് ഇവരെ ജെപി നഗറിലെ തൻറെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന യുവാക്കളെ യുവതി ബിക്കിനി ധരിച്ചാണ് സ്വീകരിക്കാറെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തുന്ന ഉടനെ തന്നെ യുവതി ബിക്കിനിയിൽ ഇവരോടൊപ്പം സെൽഫി…

    Read More »
  • Kerala

    കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി

    കണ്ണൂർ: കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്പോട്ട്, കഫേ മൈസോൺ, ഫുഡ് ബേ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു ഹോട്ടലുകളി‌ൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു, പഴകിയ ഭക്ഷണം പിടികൂടിയ നാലു സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് നോട്ടീസ് ന‌ൽകി. ഈ ഹോട്ടലുകളിൽ നിന്ന് പിഴ ഇടാക്കും. അതേസമയം ഇരുപത് രൂപയ്ക്ക് ഊണ് നൽകിയ വകയിൽ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ സബ് സിഡിയിനത്തിൽ നൽകാനുള്ളത് കോടികളാണ്. ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകളുള്ള മലപ്പുറത്ത് എട്ട് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. സബ്സിഡി സംവിധാനം കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് നിർത്തലാക്കിയിരുന്നു. 144 ജനകീയ…

    Read More »
  • Kerala

    അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി

    ദില്ലി: അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. നേരത്തെ കേരളം, തമിഴ് നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനുള്ള ബസുകൾ സർവീസിനായി എത്തുമ്പോൾ അതിർത്തി ടാക്സ് എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് അഖിലേന്ത്യാ പെർമിറ്റുകൾ ഉള്ള വാഹനങ്ങൾക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സർവീസ് നടത്തുമ്പോൾ അതിർത്ത് ടാക്സ് പോലെയുള്ള പ്രത്യേക നികുതികൾ ഈടാക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് നിലനിൽക്കെ കേരളം, തമിഴ്നാട് സർക്കാരുകൾ നികുതി ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീം കോടതി നികുതി ഈടാക്കുന്ന നടപടി സ്റ്റേ ചെയ്തു. കേസിൽ എതിർകക്ഷികളായ കേരളം, തമിഴ്നാട്, കർണാടക, സർക്കാരുകൾ,കേന്ദ്ര…

    Read More »
Back to top button
error: