CrimeNEWS

രാത്രി അടഞ്ഞുകിടന്ന വീട്ടില്‍ ആള്‍പ്പെരുമാറ്റം; നാട്ടുകാരുടെ റെയ്ഡില്‍ ബാബുവിന്റെ ‘വെളളംകുടി’ മുട്ടി

കൊല്ലം: വിവിധ ജില്ലകളിലെ മോഷണകേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചടയമംഗലം പോലീസിന്റെ പിടിയിലായി. അഞ്ചല്‍ ചണ്ണപ്പേട്ട മരുതിവിള പുത്തന്‍വീട്ടില്‍ ‘വെളളംകുടി’ ബാബു (56) ആണ് പിടിയിലായത്. ആയൂര്‍ കാനറ ബാങ്കിനു സമീപമുള്ള വീട്ടില്‍ മോഷണശ്രമത്തിനിടയിലാണ് കഴിഞ്ഞദിവസം രാത്രി 11.00 മണിയോടെ ഇയാള്‍ പിടിയിലായത്.

മോഷണശ്രമത്തിനിടയില്‍ നാട്ടുകാരാണ് ബാബുവിനെ പിടികൂടിയത്. ഇയാള്‍ പിന്നീട് ചടയമംഗലം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അടച്ചിട്ട വീട്ടിന്റെ വാതില്‍ ഇയാള്‍ പൊളിക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Signature-ad

ഏരൂര്‍, കുളത്തൂപ്പുഴ, കടക്കല്‍, കൊട്ടാരക്കര, വലിയമല, പുനലൂര്‍, ചിതറ, പള്ളിക്കല്‍, വര്‍ക്കല എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ട് ഇയാളുടെ പേരില്‍. അഞ്ചല്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസ്സിലും പ്രതിയാണ്.
കടക്കല്‍ സ്റ്റേഷനില്‍ 2022 ലെ മോഷണ കേസുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം തടവുശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊട്ടാരക്കര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിനിടയില്‍ ഏരൂര്‍ പള്ളിയുടെ വഞ്ചി പൊളിക്കുകയും ചെയ്തിരുന്നു.

Back to top button
error: