IndiaNEWS

റയിൽവെ ഓഹരി വിറ്റ് 7,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി:ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി)  11% ഓഹരി ഓഫര്‍ സെയിൽ വഴി വിൽക്കാൻ കേന്ദ്ര സർക്കാർ.വിൽപ്പനയിലൂടെ 7,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി) സര്‍ക്കാര്‍ ഓഹരിയായ 86.36 ശതമാനത്തില്‍ 11% ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാനാണ് തീരുമാനം.

റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്‍.അടുത്തിടെ മറ്റൊരു റെയില്‍വേ കമ്ബനിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) 5.36% ഓഹരികള്‍ 1,366 കോടി രൂപയ്ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. 2023-24ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് വഴി 51,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

Back to top button
error: