കളമശേരി: മഹാബലിയെ വരവേല്‍ക്കാനൊരുങ്ങി ഏലൂര്‍ നഗരസഭയിലെ പാതാളം കവല.അത്തം പിറന്നതോടെ പാതാളം മുക്ക് പൂക്കാരൻ മുക്കായി മാറിക്കഴിഞ്ഞു.തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഇവിടേക്ക് പൂക്കള്‍ വില്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.
പാതാളം പ്രദേശത്ത് വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയിട്ടുള്ള തമിഴ്നാട് സ്വദേശികളാണ് വില്പന നടത്തുന്നത്. 42 ഓളം സ്റ്റാളുകളാണ് ഏലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കി ലൈറ്റിട്ട് കൊടുത്തിട്ടുള്ളത്. പരിസരം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയും നല്‍കി.
അത്തം മുതല്‍ തിരുവോണം വരെ 2000 രൂപ വാടക നല്‍കണം.കച്ചവടം നോക്കി ഇളവു നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ അംബിക ചന്ദ്രൻ പറഞ്ഞു.