ആലപ്പുഴ:ദമ്ബതിമാര്‍ തമ്മിലുണ്ടായ വഴക്കിനിടെ തലയടിച്ചുവീണ ഭാര്യ മരിച്ചു.അമ്ബലപ്പുഴ കോമന പുത്തന്‍ പറമ്പിൽ രാധ (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴരയ്‌ക്കായിരുന്നു സംഭവം.
നിലത്തുവീണ് തലയ്‌ക്കുപരിക്കേറ്റ രാധയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് പദ്മനെ പോലീസ് അറസ്റ്റുചെയ്തു.
മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.മക്കള്‍: ശരണ്യ, ശരത്. മരുമകന്‍: വിജേഷ്.