IndiaNEWS

‌രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ കെടിഎം അഡ്വഞ്ചറിൽ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ദില്ലി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിൻറെ ജന്മദിനം രാഹുൽ ഗാന്ധി ആഘോഷിക്കുക. കെടിഎമ്മിൻറെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര. ബൈക്കിംഗ് ഗിയർ അണിഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് രാഹുൽ പങ്കുവച്ചത്.

സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങൾ. ഓഗസ്റ്റ് 25 വരെ ലാഹുൽ ലഡാക്കിൽ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചർ 373 സിസി ബൈക്കാണ് രാഹുലിൻറെ ലഡാക്ക് യാത്രയ്ക്ക് ഊർജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ അത് ഉപയോഗിക്കാൻ കഴിയാത്തതിലെ നിരാശയും രാഹുൽ പങ്കുവച്ചിരുന്നു.

Signature-ad

Back to top button
error: