Month: July 2023
-
Sports
പാകിസ്ഥാനെ തരിപ്പിണമാക്കി ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാർ; മാ’സായ്’ സുദർശന്‍
കൊളംബോ: എമേർജിംഗ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഗ്രൂപ്പ് ബി ചാമ്പ്യൻമാർ. സായ് സുദർശൻറെ സെഞ്ചുറിയും(104*), നികിൻ ജോസിൻറെ ഫിഫ്റ്റിയും(53), രാജ്‍വർധൻ ഹംഗർഗേക്കറിൻറെ 5 വിക്കറ്റുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. പാകിസ്ഥാൻ എയുടെ 205 റൺസ് 36.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ എ മറകടന്നു. സ്കോർ: പാകിസ്ഥാൻ എ- 205 (48), ഇന്ത്യ എ- 210/2 (36.4). ബി ഗ്രൂപ്പിൽ മൂന്ന് വീതം മത്സരങ്ങളിൽ ഇന്ത്യക്ക് ആറും പാകിസ്ഥാന് നാലും നേപ്പാളിന് രണ്ടും പോയിൻറ് വീതമാണുള്ളത്. യുഎഇ കളിച്ച മൂന്ന് കളിയും തോറ്റു. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. മറുപടി ബാറ്റിംഗിൽ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റുകൾ മാത്രമേ നഷ്‍ടമായുള്ളൂ. കഴിഞ്ഞ മത്സരത്തിലെ അർധസെഞ്ചുറിവീരൻ ഓപ്പണർ അഭിഷേക് ശർമ്മയെ(28 പന്തിൽ 20) മുബശിർ ഖാനും 64 പന്തിൽ 53 നേടിയ നികിൻ ജോസിനെ മെഹ്റാൻ മുംതാസും പുറത്താക്കി. ഒരറ്റത്ത്…
Read More » -
Kerala
പി.വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെ സമയം നൽകി ഹൈക്കോടതി
കൊച്ചി: പിവി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെ സമയം നൽകി ഹൈക്കോടതി. നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്. അതേസമയം, തന്റെ ഭാഗം കൂടി കേൾക്കണമെന്ന പി വി അൻവറിന്റെ ഹർജിയിൽ കോടതി തീരുമാനം എടുത്തിട്ടില്ല. അതേസമയം, മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സർക്കാരിൽ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമർശനം ശക്തമാണ്. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക്…
Read More » -
Crime
14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും
തിരുവനന്തപുരം:14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പാങ്ങോട് സ്വദേശിയും പെൺകുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2017 -ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയപ്പോൾ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം നടന്നത്. അന്നേദിവസം പ്രതി കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോവുകയും വായക്കുള്ളിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ച് പ്രതിയെ അടിക്കുകയും ചവിട്ടുകയും ചെയ്തപ്പോഴായിരുന്നു കുട്ടിയെ വിട്ടത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും…
Read More » -
Crime
പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി മോഷണം ആരോപിച്ച് ക്രൂരമായി ഉപദ്രവിച്ചു; നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ഇന്റിഗോ
ന്യൂഡൽഹി: പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിയോഗിക്കുകയും മോഷണം ആരോപിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‍തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി ഇന്റിഗോ വിമാനക്കമ്പനി. കുട്ടിയെ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരെ നാട്ടുകാർ മർദിച്ചിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പ്രതിപാദിക്കാതെയാണ് വിമാനക്കമ്പനിയുടെ അറിയിപ്പ്. ഇന്റിഗോയുടെ ഒരു ജീവനക്കാരിക്കെതിരായ ആരോപണങ്ങളുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായും സംഭവത്തിൽ തങ്ങൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്റിഗോ വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‍തു. ഈ സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിർത്തിയതിനും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനും കൗശിക് ബഗ്ചി (36), പൂർണിമ ബഗ്ചി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ പൂർണിമ സ്വകാര്യ വിമാന കമ്പനിയിൽ പൈലറ്റാണെന്നും കൗശിക് മറ്റൊരു വിമാന കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമാണെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ…
Read More » -
LIFE
ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട്; ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ടിന് കഴിയും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു. ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു. ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം ആദ്യമൊരു ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയിൽ അടിച്ച് ജ്യൂസാക്കി എടുക്കുക. ശേഷം…
Read More » -
LIFE
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2023 ൽ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിൽ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് നിലവിൽ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കിൽ ഓൺ അറൈവൽ വിസാ രീതിയിൽ പ്രവേശിക്കാനാകും. ചൈന, ജപ്പാൻ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളായ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡിൽ ഈസ്റ്റിൽ ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. നേരത്തെയുണ്ടായിരുന്നതിൽ നിന്നും…
Read More » -
LIFE
ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ടെന്ന് നിഷാന്ത് സാഗർ
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു നിഷാന്ത് സാഗർ. നായകനായും സഹതാരമായും അനുജനായും വില്ലനായുമെല്ലാം നിഷാന്ത് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഫാന്റം, ജോക്കർ തുടങ്ങിയ ചിത്രങ്ങൾ നിഷാന്തിന്റെ കരിയറിലെ സുപ്രധാന സിനിമകൾ ആണ്. ഇപ്പോഴിതാ ശശി തരൂരിന്റെ ബയോപികിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ട്. ഷേയ്പ്പുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള പറച്ചിലുകൾ ആയിരുന്നു സത്യത്തിൽ സിനിമയിലേക്കുള്ള പ്രചോദനം ആയത്. പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾ ഇറങ്ങുമ്പോൾ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപെയർ ചെയ്യുമായിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് അങ്ങനെ കുറേ പേരുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രചോദനമായിരുന്നു. ശ്രമിച്ചാൽ നടക്കുമെന്നൊരു തോന്നൽ ഉണ്ടായത് അങ്ങനെ ആണ്”, എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം, ബിഗ്…
Read More » -
India
ട്രെയിൻ യാത്രക്കാരായ ഭക്ഷണപ്രിയരേ… നിങ്ങൾക്ക് സന്തോഷഷ വാർത്ത! 20 രൂപ മുതൽ ‘എക്കണോമി മീൽ’ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
ദില്ലി: ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഇന്ത്യൻ റെയിൽവേ സംവിധാനം ഉപയോഗിക്കുന്നത്. ഇവരിൽ എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഭക്ഷണം നൽകുന്ന സർവീസുകൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നൽകാൻ ‘എക്കണോമി മീൽ’ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. എഫ് ആൻഡ് ബി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായും റെയിൽവേ അറിയിച്ചു. പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപം വരുന്ന രീതിയിൽ സേവന കൌണ്ടറുകൾ സ്ഥാപിക്കും. ഇത് വഴിയാകും ആദ്യ ഘട്ടത്തിൽ ഭക്ഷണ വിതരണം നടത്തുക. എക്കണോമി മീൽസ്,സ്നാക്സ്(കോംബോ) എന്നിവയുടെ മെനുവും റെയിൽവേ പുറത്തുവിട്ടു. ഈ പുതിയ സംവിധാനത്തിന് കീഴിൽ, പാസഞ്ചർ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യുന്നവർക്ക് 20 രൂപയ്ക്ക് എക്കണോമി മീൽ ലഭിക്കും. കൂടാതെ, 200 മില്ലി വെള്ളം 3 രൂപയ്ക്ക് ലഭിക്കും. ആവശ്യമില്ലെങ്കിൽ കുപ്പി വെള്ളത്തിന് 20 രൂപ ചെലവഴിക്കേണ്ടി വരില്ലെന്ന് ചുരുക്കം.…
Read More » -
LIFE
40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി നടത്തേണ്ട ചില ആരോഗ്യ പരിശോധനകൾ
സുഖമില്ലാത്തപ്പോൾ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതൽ സാധ്യതയുള്ളത്. എന്നാൽ 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോൾ എന്നിവയുടെ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ.…
Read More »
