Month: July 2023
-
Crime
7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് വധശിക്ഷ
ഇടുക്കി: ആനച്ചാല്‍ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവായ അന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 104 വര്‍ഷം തടവും കോടതി വിധിച്ചു. നാലു ലക്ഷത്തില്‍ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2021 ഒക്ടോബര്‍ 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം 14 വയസുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.
Read More » -
Kerala
കല്ലടയാറ്റില്‍ ചാടിയ പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യ പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ചശേഷം
കൊല്ലം: പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിന്ധു ഉദയന്‍(42) കല്ലടയാറ്റില്‍ മരിച്ച നിലയില്‍. ശാസ്താംകോണം വേദനിലയത്തില്‍ ഉദയന്റെ ഭാര്യയാണ്. ഇന്നലെ സന്ധ്യയ്ക്കു കല്ലടയാറ്റിലെ ശാസ്താംകോണം വള്ളക്കടവിലാണു മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ തൂക്കുപാലത്തിനു സമാന്തരമായുള്ള വലിയ പാലത്തില്‍നിന്നു കല്ലടയാറ്റിലേക്കു യുവതി ചാടിയെന്ന വിവരത്തെത്തുടര്‍ന്നു തിരച്ചില്‍ നടക്കുകയായിരുന്നു. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭര്‍ത്താവ് ഉദയകുമാര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുഴയില്‍ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭരണിക്കാവ് വാര്‍ഡ് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. മക്കള്‍: നിരഞ്ജന്‍, ആരിഷ്.
Read More » -
India
സ്ത്രീസുരക്ഷയില്‍ ആശങ്ക അറിയിച്ചു; രാജസ്ഥാന്‍ മന്ത്രിയുടെ കസേര തെറിച്ചു
ജയ്പുര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന വിഷയത്തില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി. മന്ത്രി രാജേന്ദ്ര സിങ് ഗുഡയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോഗ് ഗെലോട്ട്് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ശുപാര്‍ശ അംഗീകരിച്ചുവെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച മന്ത്രിക്ക് കസേര തെറിക്കുന്നത്. രാജസ്ഥാന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് മണിപ്പുര്‍ വിഷയം ഉന്നയിച്ചത്. അതിനിടെയാണ് മന്ത്രി സ്വന്തം സര്‍ക്കാരിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന പരമാര്‍ശം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നതാണ് സത്യമെന്ന് മന്ത്രി പറഞ്ഞു. ‘രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മണിപ്പുര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന നമ്മള്‍ ആത്മപരിശോധന നടത്തണം’ – ഈ വാക്കുകളാണ് മന്ത്രിക്ക് വിനയായത്. മന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത പ്രതിപക്ഷം സത്യം പറയാന്‍ ധൈര്യം കാട്ടിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.…
Read More » -
Crime
ഓടിക്കൊണ്ടിരുന്ന ബസ് കൈ കാണിച്ച് നിര്‍ത്തി; മുന്‍വശത്തെ ചില്ല് എറിഞ്ഞുടച്ച് മൂന്നംഗ സംഘം
ഇടുക്കി: തൊടുപുഴ ഏഴല്ലൂരില്‍ സ്വകാര്യ ബസിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. തൊടുപുഴ – ഏഴല്ലൂര്‍ – പടിഞ്ഞാറേ കോടിക്കുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യന്‍സ് ബസിന് നേരെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. പെരുമ്പിള്ളിച്ചിറ സ്വദേശി ബെന്നി ചെറിയാന്‍ മാടവനയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. അവസാന ട്രിപ്പ് എടുക്കുന്നതിനായി തൊടുപുഴ സ്റ്റാന്‍ഡിലേക്ക് തിരികെ വരുന്നതിനിടയില്‍ ഏഴല്ലൂര്‍ പമ്പ് ഹൗസിന് സമീപത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് കൈ കാണിച്ച് നിര്‍ത്തിയ ശേഷം പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ മുന്‍ഭാഗത്തെ ഗ്ലാസ് യാതൊരുവിധ പ്രകോപനവുമില്ലാതെ എറിഞ്ഞ് തകര്‍ക്കുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ബസ് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏഴല്ലൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം ശക്തമാണെന്നും ഇതിന് അടിപ്പെട്ട ചിലര്‍ ആക്രമണം നടത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി…
Read More » -
NEWS
ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു
പാരിസ്: ചലച്ചിത്ര ഇതിഹാസം ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28 നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952 ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്. ചാര്‍ളി, ആര്‍തര്‍, ജൂലിയന്‍ റോണറ്റ് എന്നിവരാണ് മക്കള്‍.
Read More » -
India
ആ ബെസ്റ്റ്! മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത്
ഇംഫാല്‍: മണിപ്പുരില്‍ ആള്‍ക്കൂട്ടം രണ്ടു യുവതികളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവം അരങ്ങേറിയത് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം നേടിയ സ്റ്റേഷന്റെ തൊട്ടടുത്തെന്ന് റിപ്പോര്‍ട്ട്. മേയ് നാലിനാണ് കാങ്പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ രണ്ടു സ്ത്രീകള്‍ക്കെതിരേ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. ഇതിന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് നോങ്പോക് സെക്മായി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2020-ലാണ് ഈ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഓപ്പണ്‍ സോഴ്സ് സാറ്റലൈറ്റ് ഇമേജറികളുടെ സഹായത്തോടെ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാക്കൊല്ലവും രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോലീസ് സ്റ്റേഷനുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുക്കാറുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകളുടെ തിരഞ്ഞെടുപ്പ് നടത്തുക. 2020-ല്‍ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ്, നൊങ്പോക് സെമായി സ്റ്റേഷനെ അഭിനന്ദിച്ച് ട്വീറ്റ്…
Read More » -
Kerala
ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പണി പോയി
തിരുവനന്തപുരം: യാത്രക്കിടെ ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉള്‍വശം കഴുകിച്ച സംഭവത്തില്‍ ഡ്രൈവറെ കെഎസ്ആര്‍ടിസി ജോലിയില്‍ നിന്നു ഒഴിവാക്കി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ താത്കാലിക ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് പരാതിയെ തുടര്‍ന്നു ജോലിയില്‍ നിന്നു നീക്കിയത്. വ്യാഴാഴ്ചയാണ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാര്‍ക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് മോശം അനുഭവമുണ്ടായത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലാണ് പെണ്‍കുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോ?ഗബാധയുള്ളതിനാല്‍ പെണ്‍കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ പെണ്‍കുട്ടി ഛര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞതു മുതല്‍ ഡ്രൈവര്‍ ഇവരോടു കയര്‍ത്തു സംസാരിച്ചെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു. വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങുന്നതിനു മുന്‍പു തന്നെ ഡ്രൈവര്‍…
Read More » -
Crime
തൊടുപുഴയില്‍ ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കടന്നുപിടിച്ചു
ഇടുക്കി: ജോലികഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ, ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയയാള്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞു. വ്യാഴാഴ്ച രാത്രി 8.30-ന് തൊടുപുഴ വണ്ണപ്പുറത്താണ് സംഭവം. തൊടുപുഴയിലുള്ള ആശുപത്രിയിലെ ജോലികഴിഞ്ഞാണ് യുവതി വീട്ടിലേക്ക് പോയത്. കാളിയാര്‍ എസ്റ്റേറ്റ് റോഡിന്റെ തുടക്കം മുതല്‍ ബൈക്ക് പുറകെ ഉണ്ടായിരുന്നു. അപ്പോള്‍ സംശയം തോന്നിയില്ല. വീട്ടിലേക്ക് തിരിയുന്നവഴിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്. പേടിച്ചുപോയ യുവതി നിലവിളിച്ചു. ഇതോടെ ഇയാള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയി. കാളിയാര്‍ പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
സീറ്റ് ഒഴിവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു; പുതുപ്പള്ളിയില്‍ പിന്‍ഗാമി അയാള്‍ തന്നെ?
തിരുവനന്തപുരം: പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് നിയമസഭ. പുതുപ്പള്ളി ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇനി കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമസഭ വിജ്ഞാപനം അനുസരിച്ചുള്ള നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നതോടെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിക്കും. ആറുമാസത്തിനകം തന്നെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒക്ടോബറിലാകും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ബാക്കിയുണ്ടെങ്കില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. പിണറായി സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരാണെന്ന് ആറുമാസത്തിനുള്ളില്‍ അറിയാന്‍ കഴിയും. 53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയായിരുന്നു പുതുപ്പള്ളിയുടെ എംഎല്‍എ. ഉപതെരഞ്ഞെടുപ്പോടെ അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയില്‍ നിന്ന് പുതിയൊരംഗം നിയമസഭയിലെത്തും. ഇത് ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ആരംഭിച്ച് കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്…
Read More » -
Kerala
മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു; ചികിത്സയിലിരുന്ന ആദിവാസി യുവാവ് മരിച്ചു
കണ്ണൂര്‍: പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍- ജാനു ദമ്പതികളുടെ മകനാണ്. വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
Read More »