CrimeNEWS

ഡിജെ പാട്ടിക്ക് അകത്ത് കയറ്റിയില്ല; ഹോട്ടല്‍ മനേജറെ കുത്തിവീഴ്ത്തി

കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു. ഡിജെ പാര്‍ട്ടിക്കെത്തിയവര്‍ ഹോട്ടല്‍ മാനേജരുടെ കൈയ്ക്ക് പേനക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ മൂന്നംഗ സംഘമാണ് മാനേജര്‍ക്കെതിരെ ആക്രമണം നടത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടവന്ത്രയില്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ യുവാക്കള്‍ക്ക് മാനേജര്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജറും യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെയാണ് ഇവര്‍ മാനേജറെ പേനക്കത്തി ഉപയോഗിച്ച് കുത്തിയത്. പരിക്കേറ്റ ഹോട്ടല്‍ മാനേജര്‍ റോണി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

Back to top button
error: