KeralaNEWS

കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു

കൊല്ലം:കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു.

പത്തനാംപുരം തലവൂര്‍ സ്വദേശി മിനിയാണ് (50) കൊല്ലപ്പെട്ടത്.സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയ് മാസം മുതല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാൻ മകനെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്ബോള്‍ ചെങ്ങമനാട് വച്ച്‌ വാഹനം നിര്‍ത്തി കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പ്രദേശത്ത് പത്തുമിനിറ്റ് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

Back to top button
error: