IndiaNEWS

കൂട്ടബലാത്സംഗങ്ങള്‍ക്ക് സ്ത്രീകളുടെ ഒത്താശ; മനസാക്ഷി മരവിച്ച് മണിപ്പുര്‍

ഇംഫാല്‍: സംഘര്‍ഷത്തിന് അയവില്ലാത്ത മണിപ്പുരില്‍ കൂട്ടബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയുമെന്നു റിപ്പോര്‍ട്ട്. പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ സ്ത്രീകള്‍ സഹായിച്ചുവെന്നതാണ് പുതിയ പരാതി. മേയ് 15 നായിരുന്നു സംഭവം. ഇംഫാലില്‍ ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പതിനെട്ടുകാരി പറയുന്നത്. ഇതിനായി സ്ത്രീകളുടെ സംഘമാണ് തന്നെ വിട്ടുകൊടുത്തതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

സംഭവത്തിനു പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 21ന് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

Signature-ad

മണിപ്പുര്‍ സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ കാണാനും അവര്‍ അനുമതി തേടി. മെയ്തികള്‍ മണിപ്പുര്‍ വിടണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് പ്രദേശം കടുത്ത ജാഗ്രതയിലാണ്.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മേയ് നാലിന് മറ്റു രണ്ടു സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെയാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാങ്‌പോക്പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട 21, 24 വയസുള്ള യുവതികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

 

Back to top button
error: