Month: July 2023

  • Kerala

    മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

    തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാലുദിവസം ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ഒഡീഷക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍…

    Read More »
  • ”കല്ലറ അടച്ചതിന്റെ പിറ്റേന്ന് രാഷ്ട്രീയ വിവാദം വേണ്ട; മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഏകകണ്ഠമായി”

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ഏകകണ്ഠമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ താനോ, കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും സതീശന്‍ പറഞ്ഞു. ഒരു പാര്‍ട്ടി എന്ന നിലയില്‍ എല്ലാവരും വ്യത്യസ്തമായ തീരുമാനം പറഞ്ഞുകാണും. അത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. ഇപ്പോള്‍ ഒരു തീരുമാനം മാത്രമേയുള്ളു. അതിന്റെ പേരില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തുപുരത്ത് വച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തുമ്പോള്‍ അതില്‍ എല്ലാ പാര്‍ട്ടികളെയും, എല്ലാ മതവിഭാഗങ്ങളെയും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരയെും ക്ഷണിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയത് ജനം ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ട ആളാണ് ഉമ്മന്‍ചാണ്ടിയെന്നും സതീശന്‍ പറഞ്ഞു. ‘ഉമ്മന്‍ചാണ്ടിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം വലുതാണ്. ആ പ്രയാസങ്ങളില്‍ നിന്ന് മോചിതരായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല മനുഷ്യര്‍കൂടിയാണ്. അദ്ദേഹത്തിന്റെ കല്ലറ അടച്ചതിന്റെ പിറ്റേന്ന്…

    Read More »
  • Kerala

    ഓണത്തിന് മൂന്നാഴ്ച ബാക്കിയുണ്ട്;ഇപ്പോഴെ ഇലയിടണ്ട: ധനമന്ത്രി കെ എൻ ബാലഗോപാല്‍

    തിരുവനന്തപുരം:ഓണക്കിറ്റ് വിതരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുന്‍പുണ്ടായിരുന്ന രീതിയല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.  കോവിഡിന്റെ സമയത്തും അതിനു ശേഷവും നടത്തിയതു പോലെയുള്ള ഓണക്കിറ്റ് പ്രതീക്ഷിക്കരുതെന്നും  മന്ത്രി പറഞ്ഞു. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങളാണ് കേരളത്തിലെ നിലവിലെ  പ്രതിസന്ധിക്ക് കാരണമായതെന്നും ബാലഗോപാല്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും നടത്തിയതുപോലെ ഓണക്കിറ്റ് വിതരണം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓണക്കാലം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കിയ ധനമന്ത്രി ഓണത്തിന് ഇനി മൂന്നാഴ്ച ബാക്കിയുണ്ടെന്നും പറഞ്ഞു.  കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നതെന്നും…

    Read More »
  • Kerala

    പാലക്കാട് വിഷം കഴിച്ച രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു

    പാലക്കാട്:ജ്യൂസില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു.തോട്ടര ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളാണ് മരിച്ചത്. കരിമ്ബുഴ ഗ്രാമപഞ്ചായത്തിലെ എളമ്ബുലാശ്ശേരി അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ ശിവശങ്കരൻ, ശാന്ത ദമ്ബതികളുടെ മകള്‍ ശ്രുതിയാണ് (18) മരിച്ചത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. വിഷം കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ സനുഷ (17) ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കളായ വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ചത്.സനുഷ അപകടനില തരണം ചെയ്തിട്ടില്ല.ശ്രുതിയുടെ മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്നു; സ്വയം നിറയൊഴിച്ച് എസിപി ജീവനൊടുക്കി

    മുംബൈ: മഹാരാഷ്ട്രയിയില്‍ ഭാര്യയേയും അനന്തരവനേയും കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചത്. ഗെയ്ക്വാദിന്റെ ഭാര്യ മോനി (44), അനന്തരവന്‍ ദീപക് ്(35) എന്നിവരാണ് കൊല്ലപ്പെട്ടത്. പുണെയില്‍ ഗെയ്ക്വാദിന്റെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഗെയ്ക്വാദ് ശനിയാഴ്ചയാണ് പുണെയിലെ ബനേര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് അവധിക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ മൂന്നേകാലോടെ ഭാര്യയുടെ തലയില്‍ വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് എസിപിയുടെ മകനും അനന്തരവനും വാതില്‍ തുറന്ന് പുറത്തിറങ്ങി. വാതില്‍ തുറന്നപ്പോള്‍ തന്നെ ദീപക്കിന്റെ നെഞ്ചിലേക്ക് എസിപി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗെയ്ക്വാദ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നാണു പോലീസ് ഭാഷ്യം. വെടിവയ്ക്കാന്‍ സ്വകാര്യ തോക്കാണ് ഗെയ്ക്വാദ് ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്ന സമയത്ത് ഗെയ്ക്വാദിന്റെ മാതാവും രണ്ട് ആണ്‍മക്കളും മറ്റു ബന്ധുക്കളും…

    Read More »
  • Kerala

    കഴിഞ്ഞ തവണത്തേപ്പോലെ ഇക്കുറി ഉണ്ടാവില്ല; ഓണക്കിറ്റില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി

    തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് പണം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ”കോവിഡിന്റെ കാലത്തും അതിന് പിന്നാലെ വന്ന സമയത്തും കൊടുത്തുപോലെ ഇക്കുറി ഉണ്ടാവില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സാധാരണനിലയില്‍ എല്ലാവര്‍ക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുന്‍പും ഉണ്ടായിരുന്നില്ല. ഓണക്കാലം നന്നായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍”- കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്ക് കിറ്റ് നല്‍കും. ഇതോടെ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് മാത്രം 30 കോടി രൂപ വേണ്ടിവരും. കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്ത വകയില്‍ സര്‍ക്കാരിനുള്ള…

    Read More »
  • NEWS

    യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

    അബുദാബി: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന്‍ ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യുഎഇയിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളുടെ ചട്ടങ്ങള്‍ സംബന്ധിച്ച് 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രൊബേഷന്‍ കാലയളവിലെ ജീവനക്കാര്‍ക്കും ബാധകമാണ്. തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 13(11) പ്രകാരം പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്ന് നിയമത്തില്‍ പറയാത്തതിനാല്‍ പ്രൊബേഷന്‍ കാലയളവില്‍ സ്വമേധയാ ജോലി അവസാനിപ്പിച്ചാലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. മാത്രമല്ല, തൊഴില്‍ ദാതാവ് നിങ്ങളുടെ തൊഴിലിനെക്കുറിച്ച് സര്‍ട്ടിഫിക്കറ്റില്‍ മോശമായി ഒന്നും പരാമര്‍ശിക്കരുത്. പുതിയ തൊഴില്‍ നേടുന്നതിനുള്ള സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. തൊഴിലുടമയുമായുള്ള നിങ്ങളുടെ കരാര്‍, സേവന കാലയളവ്, അവസാനം വാങ്ങിയ ശമ്പളം എന്നിവ പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. യുഎഇയില്‍,…

    Read More »
  • India

    രാജസ്ഥാനില്‍നിന്ന് സീമയ്‌ക്കൊരു ചെക്ക്; ഫെയ്‌സ്ബുക്ക് കാമുകനെ കാണാന്‍ യുവതി പാക്കിസ്ഥാനില്‍

    ജയ്പുര്‍: പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ യുവതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഫെയ്‌സ്ബുക്ക് കകാമുകനെ കാണാനായി രാജസ്ഥാനില്‍നിന്നു യുവതി പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ അഞ്ജു (34) എന്ന വീട്ടമ്മയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ നസ്‌റുള്ള(29)യെ കാണാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരുടെ രേഖകള്‍ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നല്‍കി. പാക്കിസ്ഥാനിലെ അപ്പര്‍ ദിര്‍ ജില്ലയിലാണു നിലവില്‍ അഞ്ജുവുള്ളത്. മാസങ്ങള്‍ക്കു മുമ്പാണ് അഞ്ജുവും നസ്‌റുള്ളയും ഫെയിസ്ബുക്ക് വഴി സുഹൃത്തുക്കളാകുന്നത്. ഇന്ത്യന്‍ യുവതി ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാന്‍ പോലീസ് അഞ്ജുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സുഹൃത്തിനെ കാണാനായി ജയ്പുരില്‍ പോവുകയാണെന്നു പറഞ്ഞാണു അഞ്ജു വീട് വിട്ടതെന്നു ഭര്‍ത്താവ് അരവിന്ദ് പോലീസിനോട് പറഞ്ഞു. ”വ്യാഴാഴ്ചയാണു അഞ്ജു വീട് വിട്ടത്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് അഞ്ജുവുമായി വാട്‌സാപ്പില്‍ സംസാരിച്ചിരുന്നു. 2022 ലാണു അഞ്ജു പാസ്‌പോര്‍ട്ട് എടുക്കുന്നത്.…

    Read More »
  • India

    40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണു, എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍

    പട്‌ന: 40 അടി താഴ്ചയുള്ള കുഴല്‍ ക്കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. എട്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ബിഹാര്‍ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. കുല്‍ ഗ്രാമത്തിലെ ധുമ്മന്‍ മാഞ്ചിയുടെ മകന്‍ ശിവം കുമാറാണ് അപകടത്തില്‍പ്പെട്ടത്. വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൈപ്പിലൂടെ ഓക്സിജനും എത്തിച്ചു നല്‍കുകയും ചെയ്തു. സിസിടിവിയിലൂടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഴല്‍കിണറ്റിലെ ചളിയില്‍ എട്ട് മണിക്കൂറോളമാണ് ശിവം കുടുങ്ങിക്കിടന്നത് എന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.

    Read More »
  • Crime

    കവര്‍ച്ചപ്പണം കൊണ്ട് ആഡംബര ജീവിതം, പോലീസിനെ വെല്ലുവിളിച്ച് വീഡിയോയും; പൂക്കോട്ടൂര്‍ കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

    മലപ്പുറം: പൂക്കോട്ടൂര്‍ കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ക്വട്ടേഷന്‍ സംഘം നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയില്‍. ജൂണ്‍ 23ന് പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവന്ന കുഴല്‍പ്പണ വിതരണക്കാരനായ മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടിപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്പ്രേമുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്തുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്. സ്നാച്ചിങ്, കുഴല്‍പ്പണക്കവര്‍ച്ച, വധശ്രമം തുടങ്ങിയ ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ കൊടകര സ്വദേശി പന്തപ്ലാവില്‍ ബിനു എന്ന ജാക്കി ബിനു (41), തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ഓലക്കോട്ട് അബ്ദുല്‍ ശരീഫ് എന്ന പിണ്ടാണി ഷെരീഫ്(46), ലഹരി കടത്ത്, കളവ്, കവര്‍ച്ച തുടങ്ങി നിരവധി കേസില്‍ പ്രതിയായ പാലക്കാട് ചെറുപ്പുളശ്ശേരി പട്ടിശേരി സ്വദേശി മുഹമ്മദ് മുനീര്‍ (23) എന്നിവരെ മഞ്ചേരി പോലീസും ഈ കേസിലെ മുഖ്യപ്രതിയും സ്വര്‍ണ്ണ കവര്‍ച്ച, കുഴല്‍പ്പണ കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘ നേതാവുമായ…

    Read More »
Back to top button
error: