Month: July 2023

  • Kerala

    മദ്യപരേ ഇതിലേ ഇതിലേ… സംസ്ഥാനത്ത് പുതിയ 10 മദ്യഷാപ്പുകൾ തുറന്നു, 15 എണ്ണം കൂടി തുറക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡും ഷോപ്പുകൾ തുറന്നു. മുൻ ‌യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ മദ്യഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയതായി 10എണ്ണം തുറന്നത്. സംസ്ഥാനത്ത് മുൻപ് പൂട്ടിയ 175 മദ്യഷോപ്പുകൾ തുറക്കണമെന്ന ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാർ 2022 മെയിൽ അം​ഗീകരിച്ചിരുന്നു. 10 എണ്ണത്തിന് പുറമെ 15 ഷോപ്പുകൾ കൂടി ഈ വർഷം വീണ്ടും തുറന്ന് പ്രവർത്തിക്കും. അതിന് പുറമെ, ഈ വർഷം 40 ബാറുകൾക്കും സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. 2016ൽ എൽഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയർ പാർലറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.…

    Read More »
  • Business

    സാധാരണക്കാര​ന്റെ സ്കൂട്ടറാകാൻ ഒല, വില കുറഞ്ഞ മോഡല്‍ എത്താൻ ഇനി നാലുനാള്‍ മാത്രം!

    ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ഒല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ എസ്1 എയറിന്റെ പർച്ചേസ് വിൻഡോ ഇന്ത്യയിൽ തുറക്കുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൻഡോ ജൂലൈ 28 ന് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടർ 28 മുതൽ ജൂലൈ 30 വരെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവർക്കും ഒല കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള ഉപഭോക്താക്കൾക്കും ലഭ്യമാകും. ഈ ഉപഭോക്താക്കൾക്ക് 1.10 ലക്ഷം രൂപയ്ക്ക് ഒല S1 എയര്‍ ലഭിക്കും. എന്നിരുന്നാലും, മറ്റ് വാങ്ങുന്നവർക്കായി ഇ-സ്‍കൂട്ടറിന്റെ ഡെലിവറി വിൻഡോ ജൂലൈ 31 ന് തുറക്കും, ഇതിന് 1.20 ലക്ഷം രൂപ വിലവരും. ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടറിന്റെ വിതരണം ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കും. ഓല എസ്1 എയറും ഇന്ത്യയിൽ പരീക്ഷണ സമയത്ത് പലതവണ കണ്ടെത്തിയിരുന്നു. എസ്1 , എസ്1 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ , എയറിന് ചെറിയ…

    Read More »
  • LIFE

    മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതയായി

    മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ ആണ് വരൻ. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവർ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് അഹാനയും രജീഷയും. 2022 ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ച് നടന്ന ചടങ്ങ് താരങ്ങളാൽ സമ്പന്നമായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. “സൗഹൃദത്തിൽ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ…

    Read More »
  • Kerala

    സിപിഎമ്മുമായി സഹകരിക്കാൻ തയ്യാർ, സിപിഐഎമ്മിന് നേരെ തങ്ങൾ വാതിൽ അടച്ചിട്ടില്ല; വെൽഫെയർ പാർട്ടി

    കാസർകോട്:  സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറെന്ന് വെൽഫെയർ പാർട്ടി. സിപിഐഎമ്മിന് നേരെ തങ്ങൾ വാതിൽ അടച്ചിട്ടില്ലെന്നും സഹകരിക്കാൻ തയ്യാറെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ  സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയോടുള്ള സിപിഐഎമ്മിന്റെ വാതിൽ ചാരൽ മാറുമെന്നാണ് പ്രതീക്ഷയെന്നും റസാഖ് പാലേരി പറഞ്ഞു. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു. പുറമെ, സംസ്ഥാന സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനെയും ശക്തമായി എതിര്‍ത്തിരുന്നു. പദ്ധതിയുടെ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതി മാറ്റിയാണ് പാര്‍ട്ടി സമരം നടത്തിയത്. പുറമെ, ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത പദ്ധതികള്‍ക്കെതിരെയും വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഏകവ്യക്തി നിയമ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചത്.

    Read More »
  • Social Media

    വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിക്ക് കൈക്കുമ്പിളില്‍നിന്ന് വെള്ളം നൽകി ഫോട്ടോഗ്രാഫർ; പിന്നാലെ ഫോട്ടോഗ്രാഫറുടെ കൈ കഴുകി ചിമ്പാന്‍സി; വീഡിയോ വൈറല്‍

    മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. അവയുടെ ശരീരഘടന മുതൽ നടക്കുന്ന രീതി വരെ മനുഷ്യനോട് അത്ഭുതകരമായ സാമ്യമാണ് ചിമ്പാൻസികൾ പങ്കിടുന്നത്. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിൻറെ ഫലമായി മനുഷ്യരുടെ ശീലങ്ങൾ അനുകരിക്കുന്ന തരത്തിലുള്ള ചിമ്പാൻസികളുടെ പെരുമാറ്റങ്ങളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകം. പലപ്പോഴും ഇത്തരം വീഡിയോകൾ കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. അതേസയമം അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും ചിമ്പാൻസികളിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, സാധരണ കാണുന്ന കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയ ചില നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ വൈറലായ ഒരു ചിമ്പാൻസി വീഡിയോ സമ്മാനിച്ചത്. ജെസി പിയേരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. തികച്ചും അപൂർവമായ കാഴ്ച എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. കാട്ടിനുള്ളിലെ ചെറിയൊരു വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക. തുടർന്ന് അത് തനിക്കരികിൽ ഫോട്ടോ എടുക്കാനായി നിന്ന ഫോട്ടോഗ്രാഫറോട് വെള്ളം കുടിക്കാൻ തന്നെ…

    Read More »
  • Kerala

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം, സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കും: വി.ഡി. സതീശന്‍

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന് കോൺഗ്രസിനെ അനുവദിക്കണമെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ ധന പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സർക്കാർ എല്ലാം മറച്ച് വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഇല്ലെന്ന് വിമര്‍ശിച്ച സതീശന്‍, ആയിരക്കണക്കിന് കോടിയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്നും ആരോപിച്ചു. ഓണക്കാലത്ത് സപ്ലൈക്കോ ഇടപെടലുണ്ടാകുമോ എന്ന് പോലും സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കുമെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Crime

    കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ 24കാരൻ ക്രൂരമായി കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്. ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. 2021 ജൂലൈയിലാണ് ഗുര്‍വിന്ദര്‍ കാനഡയിലെത്തിയത്.

    Read More »
  • Social Media

    ഇന്ത്യയില്‍ നിങ്ങള്‍ ഒരു കാര്‍ ഓടിക്കാന്‍ പാടില്ലാത്തതിന്റെ കാരണങ്ങള്‍…. ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശയിൽനിന്ന് 5000 രൂപ വാങ്ങി, രസീത് നൽകിയില്ല; പൊലീസുകാരന് സസ്‍പെന്‍ഷന്‍

    ന്യൂഡൽഹി: ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശ പൗരനിൽ നിന്ന് 5000 രൂപ വാങ്ങിയ പൊലീസുകാരന് സസ്‍പെൻഷൻ. രസീത് നൽകാതെ പണം വാങ്ങിയതിനാണ് നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഞ്ചാരി തന്റെ യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ‘ഇന്ത്യയിൽ നിങ്ങൾ ഒരു കാർ ഓടിക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ’ എന്ന തലക്കെട്ടിയാണ് കൊറിയൻ സ്വദേശി വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹി ട്രാഫിക് പൊലീസിലെ മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ക്ലിപ്പിലുള്ളത്. ഇയാൾ ഗതാഗത നിയമ ലംഘനത്തിന് 5000 രൂപ പിഴ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കൊറിയൻ പൗരൻ ആദ്യം 500 രൂപ നൽകാൻ ശ്രമിക്കുന്നതും എന്നാൽ പൊലീസുകാരൻ നിർബന്ധിച്ചതിനെ തുടർന്ന് 5000 രൂപ തന്നെ നൽകുന്നതും വീഡിയോയിലുണ്ട്. പണം വാങ്ങി വിദേശിക്ക് കൈകൊടുത്ത് പോകുന്ന പൊലീസുകാരൻ പക്ഷേ രസീതൊന്നും നൽകിയതുമില്ല. കാറിന്റെ ഡാഷ്ബോഡിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ അപ്‍ലോഡ് ചെയ്തതിന്…

    Read More »
  • Social Media

    വർക്ക് എക്സ്പീരിയൻസ് 13 വർഷക്കാലം വീട്ടമ്മ! ‘ഏറ്റവും സത്യസന്ധ്യയായ സ്ത്രീ’യുടെ സിവി

    ജോലിക്കായി സിവി അയക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കാറുണ്ട്. ജോലി ഒഴിവിലേക്ക് ലഭിക്കുന്ന സിവികളിൽ ഏറ്റവും മികച്ചത് നമ്മുടെതായിരിക്കണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് പലപ്പോഴും നാം സിവി തയ്യാറാക്കാറ്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും മറച്ചുവെക്കുകയും മറ്റ് ചില കൂട്ടിച്ചേർക്കലുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. പ്രത്യേകിച്ച് മുൻകാല പരിചയങ്ങൾ ചേർക്കുമ്പോഴും മറ്റും. ഒരു തൊഴിൽ വിടവ് നമുക്കുണ്ടായിട്ടില്ലെന്ന് കാണിക്കാനുള്ള പല ശ്രമങ്ങളും സിവിയിൽ നടത്തും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ശ്രദ്ധയിൽപ്പെട്ട ഒരു സിവി, മാർക്കറ്റിംഗ് കമ്പനിയായ ഗ്രോത്തിക്കിൻറെ സ്ഥാപകൻ യുഗാൻഷ് ചൊക്ര, കഴിഞ്ഞദിവസം ലിങ്ക്ഡ്ഇന്നിൽ പങ്കുവയ്ക്കുകയുണ്ടായി. ആ സിവി ഒരു സ്ത്രീയുടെതായിരുന്നു. ‘ഏറ്റവും സത്യസന്ധ്യയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു യുഗാൻഷ് ചൊക്ര ഈ സിവി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. അതിന് കാരണം തൻറെ വർക്ക് എക്സ്പീരിയൻസ് ആയി അവർ ചേർത്തിരുന്നത് 13 വർഷക്കാലം വീട്ടമ്മയായിരുന്നുവെന്നാണ്. ഒരു വീട്ടമ്മ എന്ന നിലയിലുള്ള അനുഭവം ഉൾപ്പെടുത്തി, തൻറെ വിലപ്പെട്ട കഴിവുകൾ ഉയർത്തി കാട്ടി…

    Read More »
  • India

    തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയും: ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല

    ലക്നൗ:തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല. തക്കാളി വില നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് ബി.ജെ.പി.നേതാവുകൂടിയായ വനിതാശിശുക്ഷേമ മന്ത്രിയുടെ ഉപദേശം. ‘തക്കാളി വിലയധികമാണെങ്കില്‍ ആളുകള്‍ അത് വീട്ടില്‍ വളര്‍ത്താൻ തുടങ്ങണം. തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില തീര്‍ച്ചയായും കുറയും. തക്കാളിക്ക് പകരം നിങ്ങള്‍ക്ക് ചെറുനാരങ്ങ കഴിക്കുകയുമാവാം. ആരും തക്കാളി കഴിക്കാതിരിക്കുകയാണെങ്കില്‍ തക്കാളി വില കുറയും’, പ്രതിഭ ശുക്ല പറഞ്ഞു. സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.തക്കാളി എല്ലാകാലത്തും വിലയേറിയതായിരുന്നു. തക്കാളി കഴിക്കാതിരിക്കുകയും പകരം ചെറുനാരങ്ങ ഉപയോഗിക്കുകയും ചെയ്താല്‍, വിലകൂടിയത് എന്താണെങ്കിലും അത് കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ തുടങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: