പാലക്കാട്:ജ്യൂസില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു.തോട്ടര ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളാണ് മരിച്ചത്.
കരിമ്ബുഴ ഗ്രാമപഞ്ചായത്തിലെ എളമ്ബുലാശ്ശേരി അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ ശിവശങ്കരൻ, ശാന്ത ദമ്ബതികളുടെ മകള്‍ ശ്രുതിയാണ് (18) മരിച്ചത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. വിഷം കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ സനുഷ (17) ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കളായ വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ചത്.സനുഷ അപകടനില തരണം ചെയ്തിട്ടില്ല.ശ്രുതിയുടെ മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.