CrimeNEWS

”ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം”! സിപിഎം നേതാവിനെതിരെ പരാതി

ആലപ്പുഴ: ജില്ലയിലെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതിയുമായി യുവതി. പദവി വാഗ്ദാനം ചെയ്ത് മോശമായി പെരുമാറിയെന്നാണ് പാര്‍ട്ടി വനിത അംഗത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാതിരുന്ന നേതൃത്വം ഭീഷണിപ്പെടുത്തിയതായും വനിതാ അംഗം പറയുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ”വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ”ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി” -എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു.

Signature-ad

പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു. അതേസമയം പരാതി പോലീസിന് കൈമാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: