Life StyleNEWS

രണ്‍ബീര്‍ കാമുകനൊപ്പം ഒരു വീട്ടില്‍; ആലിയയും കുഞ്ഞും മറ്റൊരു വീട്ടില്‍! ബോളിവുഡില്‍ പുതിയ വിവാദം

ബോളിവുഡ് ഇന്‍ഡസ്ട്രി ആഘോഷമാക്കിയ വിവാഹമായിരുന്നു ആലിയ- രണ്‍ബീര്‍ ദമ്പതികളുടേത്. പ്രമുഖ നിര്‍മ്മാതാവും, സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളും, പ്രശസ്ത താരം ഋഷി കപൂറിന്റെ മകനും തമ്മിലുള്ള വിവാഹം ഇന്‍ഡസ്ട്രിയിലെ രണ്ടു പ്രബല കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുമായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്ന് കൂടിയായിരുന്നു ആലിയ-രണ്‍ബീര്‍ ബന്ധം.

വിവാഹം കഴിഞ്ഞധികം വൈകാതെ ആലിയ ഗര്‍ഭിണി ആണെന്ന വാര്‍ത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതോടെ, മാധ്യമങ്ങളും ആരാധകരും വീണ്ടും ആഘോഷത്തില്‍ മുഴുകി. ആലിയയും രണ്‍ബീറും സമൂഹത്തിന് മുന്‍പില്‍ സന്തോഷം അഭിനയിക്കുകയാണെന്നും, ഇരുവരും വെവ്വേറെ അപ്പാര്‍ട്‌മെന്റുകളിലാണ് താമസം എന്നുമാണ്, ദമ്പതികളെ സംബന്ധിച്ച പുതിയ ആരോപണം.

Signature-ad

വിവാദനായകന്‍ കെ.ആര്‍.കെ (കമാല്‍ റഷീദ് ഖാന്‍), ബോളിവുഡ് താരം കങ്കണ റണൗട്ടും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഹേഷ് ഭട്ട് മുഖാന്തരം കൂടുതല്‍ സിനിമകള്‍ ലഭിക്കാനും ആലിയയുടെ സ്വത്തുവകകള്‍ ആഗ്രഹിച്ചുമാണ് രണ്‍ബീര്‍ ഈ വിവാഹം പ്ലാന്‍ ചെയ്തത് എന്നാണ് കങ്കണയുടെ ആരോപണം. രണ്‍ബീറിന്റെ കുടുംബത്തിലുള്ളവര്‍ക്ക് ആലിയയെ ഇഷ്ടമായിരുന്നില്ല എന്നും കങ്കണ പറഞ്ഞു.

രണ്‍ബീര്‍ ഒരു ബൈസെക്ഷ്വല്‍ ആയ വ്യക്തിയാണെന്നും സ്വന്തം കാമുകനോടൊപ്പം ഒരു അപ്പാര്‍ട്‌മെന്റില്‍ ആണ് താമസമെന്നുമാണ് റാഷിദ് ഖാന്റെ ആരോപണം. അതേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്‌മെന്റില്‍ ആലിയയും മകളും താമസിക്കുന്നുണ്ടെന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ രണ്ടുപേരും മാതൃകാദമ്പതികളായി അഭിനയിക്കുമെന്നും കെ.ആര്‍.കെ ആരോപിക്കുന്നു. കങ്കണയെ അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.

പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് നേരെ യാതൊരുവിധ പ്രതികരണവും താരദമ്പതികളുടെയോ, കുടുംബത്തിന്റെയോ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല എങ്കിലും, കങ്കണയുടെ ആരോപണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രൂക്ഷപ്രതികരണമാണ് ലഭിക്കുന്നത്. മാസങ്ങള്‍ മാത്രമായ ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്ത കങ്കണ വെറുപ്പുളവാക്കുന്ന സ്ത്രീയാണ് എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഈ സ്ത്രീക്ക് മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറഞ്ഞു നടക്കാന്‍ എങ്ങനെയാണ് ഇത്രയും സമയം ലഭിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: