ലഖ്‌നൗ: മത്സ്യമാണെന്നു കരുതി യമുനയില്‍നിന്ന് ഡോള്‍ഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ പോലീസ് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. യു.പി. കൗസംബിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവിന്ദ്ര കുമാറിന്റെ പരാതിയിലാണ് നടപടി.
उत्तर प्रदेश के कौशांबी ज़िले में डॉल्फिन को मारकर खा गए लोग..5 लोगों पर केस दर्ज…. एक आरोपी गिरफ्तार… pic.twitter.com/dab74wKcf4
— Vinod Kumar Mishra (@vinod9live) July 24, 2023
ജൂലൈ 22ന് രാവിലെ നസീര്‍പുര്‍ ഗ്രാമത്തില്‍ യമുന നദിയില്‍നിന്ന് ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷന്‍ ഓഫിസറായ ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. ഡോള്‍ഫിനെ പിടികൂടിയ ഇവര്‍ വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍ജീത്ത് കുമാര്‍, സഞ്ജയ്, ദേവന്‍, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ പിടിയിലായ രണ്‍ജീത് കുമാറിനെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.