KeralaNEWS

ക്യാനഡയിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്;നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ക്യാനഡയിൽ നഴ്സുമാർക്ക് അവസരങ്ങൾ. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേര്‍ഡ് നഴ്‌സ്മാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്കാണ് അവസരം.

2015 ന് ശേഷമുള്ള ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബര്‍ മാസം നടക്കും.സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക വഴിയാണ് റിക്രൂട്ട്മെന്റ്.

Signature-ad

ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്കോര്‍ അഞ്ച് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Back to top button
error: