1 ചേമ്പിന്റെ ഇല
2.തകര ഇല
3.തഴുതാമ ഇല
4.കുമ്പളത്തിന്റെ ഇല
5.മത്തന്റെ ഇല
6. ചീര ഇല
7. ചേന ഇല
8.പയറിന്റെ ഇല
9.ചൊറിയണത്തിന്റെ ഇല
10.മുള്ളൻചീര ഇല.
1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു.
2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു.
3. തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും.
4. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്.
5. മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്.
6. ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു.
7. ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്.
8. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു.
കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം
എ, സി എന്നിവയും പയറിലയിൽ ഉണ്ട്.
9. ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം.
കൈയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാൽ ചൊറിയുകയില്ല.
10. മുള്ളൻ ചീര…. കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ആശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും, പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.
കൊള്സ്ട്രോൾ ഇല്ലാതാക്കാൻ മുള്ളൻ ചീരയ്ക്കു കഴിയും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീര ഫലപ്രദമാണ്.
വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി മുളളൻ ചീരയ്ക്കുണ്ട്. (കോവിഡ് കാലത്ത് ഓർക്കേണ്ട പ്രധാന സംഗതിയാണിത്.)
കൂടുതൽ അളവിൽ ഫൈബർ അടങ്ങിയ മുള്ളൻ ചീരയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്. അതിനാൽ തന്നെ മുള്ളൻ ചീര ഒരു ശീലമാക്കിയാൽ ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യം നിലനിർത്താൻ കഴിയും. മുള്ളൻ ചീരയിൽ ആൻ്റി ഓക്സിഡൻറ് ധാരളമായി അടങ്ങിയിരിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു. അകാലവാർദ്ധക്യത്തെപ്രതിരോധിക്കു ന്നു. വിറ്റാമിൽ C യും K യും വലിയ തോതിൽ ഇതിലുണ്ട്.
കരളിലെ കാൻസർ, സ്തനാർബുദം/ പ്രോ സ്റ്റേറ്റ് ക്യാൻസർ എന്നിവ ശമിപ്പിക്കുന്നതിന് മുള്ളൻ ചീര പതിവായി ഉപയോഗിച്ചാൽ മതി. കാൽസ്യം, ഫോസ്ഫറസ് അയേൺ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായുണ്ട്.
പേരറിയുന്നതും, അറിയാത്തതുമായ പുതിയ പുതിയ മഹാവ്യാധികൾ അരങ്ങു വാഴുന്ന ഈ കെട്ട കാലത്ത് #നാട്ടറിവ് ഒരു പ്രതിരോധമാകണം. നിഷേധിക്കാനാവാത്ത ഒറ്റമൂലിയാവണം.
രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം.
തേങ്ങ, ഉള്ളി, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് തോരൻ വയ്ക്കാം.
ഔഷധക്കഞ്ഞിയോടൊപ്പമോ, അല്ലാതെയോ പത്തിലത്തോരൻ കഴിക്കാം..
(കടപ്പാട് നാട്ടുവൈദ്യം)