LocalNEWS

പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പരീക്ഷ പരിശീലനം; അപേക്ഷ ജൂലൈ 31 വരെ

കോട്ടയം: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് ഡിഗ്രിതല മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടി്. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്.
അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: