KeralaNEWS

കെഎസ്‌ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ച്‌ പൂട്ടുക: ഹൈക്കോടതി

കൊച്ചി:കെഎസ്‌ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ച്‌ പൂട്ടാൻ സർക്കാരിനോട് ഹൈക്കോടതി.

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളവും പെൻഷനും മുടങ്ങിയതിനെതിരെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കിയ കോടതി സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ ഓഗസ്റ്റ് 15നകം വിശദീകരണം നല്‍കണമെന്നും സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

Signature-ad

അതേസമയം കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബള വിതരണത്തിനായി 30 കോടി ധന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും പണം ലഭ്യമാകുന്ന മുറയ്‌ക്ക് ശമ്ബളം നല്‍കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

Back to top button
error: