അഹമ്മദാബാദ്:ഗുജറാത്തിൽ ഒരാഴ്ചയ്ക്കിടെ പോഷകക്കുറവ് മൂലം മരിച്ചത് ഏഴ് കുട്ടികള്‍.
കച്ച് മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികള്‍ മരിച്ചുവീണത്.ജൂണ്‍ ഏഴ് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.
നവജാതശിശുക്കള്‍ മുതല്‍ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണ് ഈ സംഭവം.
കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന്, മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഗ്രാമത്തില്‍ പരിശോധനാ ക്യാമ്ബ് നടത്തിയിരുന്നു. ക്യാമ്ബില്‍ പരിശോധനയ്ക്കായി എത്തിയ 322 കുട്ടികളില്‍ 139 കുട്ടികള്‍ക്ക് പോഷകക്കുറവ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.