KeralaNEWS

പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേയ്ക്ക് ലോറി ഇടിച്ചുകയറി; അപകടം ബ്രേക്ക് നഷ്ടപ്പെട്ട്

കോട്ടയം: പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി. കാലി സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറിയാണ് ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് സംഭവം.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്ര റോഡിലേക്ക് വഴിതെറ്റിവന്ന വാഹനം പിറകോട്ട് പോകാന്‍ തിരിക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് ലോറി ഓടിച്ചിരുന്നത്. ലോറിയുടെ മുന്‍ഭാഗവും ക്ഷേത്രത്തിന്റെ കവാടത്തിലെ ഭണ്ഡാരവുമടക്കം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: