IndiaNEWS

മദ്യപിച്ച്‌ വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍ 

ലക്നൗ:ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച്‌ വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍.

ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്.

മദ്യപിച്ച്‌ ലക്കുകെട്ട ഹെഡ്‍മാസ്റ്റര്‍ കുട്ടികള്‍ക്ക് മുന്നില്‍ വിവസ്ത്രനായി കിടന്നുറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.തുടർന്നാണ് നടപടി.

Back to top button
error: