Month: July 2023

  • Kerala

    മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുന്നു, അവരുടെ കൈയിലാണ് ആഭ്യന്തര വകുപ്പ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

    ദില്ലി: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ അതീതമായ ശക്തികൾ പ്രവർത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻറെ സത്യവാങ്മൂലമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നൽകിയത്. ആ ഉപജാപക സംഘത്തിൻറെ നേതാവ് ഇപ്പോൾ ജയിലിലാണ്. ഇപ്പോൾ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിൻറെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്. ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കൾ അപമാനിച്ചെന്ന് സ്ത്രീകൾ പരാതി…

    Read More »
  • Kerala

    ഈ ലൈറ്റുകളൊക്കെ അങ്ങനെ തോനുംപടി കത്തിക്കാനുള്ളതല്ല, ഹസാർഡ് ലാമ്പുകൾ ഉപയോഗിക്കേണ്ടത് മൂന്നു സാഹചര്യങ്ങളില്‍ മാത്രമെന്ന് എംവിഡി! – വീഡിയോ

    വാഹനത്തിൻറെ നാല് ടേണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവർത്തിപ്പിക്കുന്നതിനെയാണ് ഹസാർഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോർഡിലുള്ള ചുവന്ന സ്വിച്ച്‌ ആണ് ഹസാർഡ് വാർണിംഗ് ലൈറ്റിനെ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളിൽ ഒന്നാണ് ഹസാർഡ് ലാമ്പുകൾ. നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിൻറെ ദുരുപയോഗം. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട് പലരും. മഴയത്തും മഞ്ഞത്തുമൊക്കെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നവരും കുറവല്ല. ആഡംബരം എന്ന രീതിയിൽ വെറുമൊരു രസത്തിന് ഇത് ഉപയോഗിക്കുന്നവരും ഉണ്ട്. എന്താണ് ഹസാർഡ് ലൈറ്റുകളെന്നും വാഹനത്തിലെ അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവർത്തിപ്പിക്കേണ്ടത് എന്നുമൊക്കെ അറിയാത്തതാണ് ഇതിനു കാരണം. ഹസാർഡ് ലൈറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതാദ്യമല്ല ഇക്കാര്യത്തിൽ ബോധവൽക്കരണവുമായി എംവിഡിയും കേരളാ പൊലീസുമൊക്കെ രംഗത്തെത്തുന്നത്. മൂന്നു സാഹചര്യങ്ങളിൽ മാത്രമേ ഹസാർഡ് ലാമ്പുകൾ…

    Read More »
  • NEWS

    12 ദിവസം മുമ്പ് പുതിയ വിസയിൽ സൗദി അറേബ്യയിലെത്തിയ പ്രവാസി മലയാളി മരിച്ചു

    റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് ദമ്മാമിൽ മരിച്ചത്. 12 ദിവസം മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. മയ്യിത്ത് ദമാമിൽ മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയ്തു വരുന്നു. ഭാര്യ സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സിയാജബിൻ.

    Read More »
  • Kerala

    പാർലമെന്റേറിയൻ, മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം സ്പീക്കർ – ഗവർണർ പദവികളിലും ശ്രദ്ധേയമായ സാന്നിധ്യം‌; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു. വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്.…

    Read More »
  • Kerala

    മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

    തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. ധന മന്ത്രി, സ്പീക്കർ എന്നി പദവികളിൽ മികച്ച…

    Read More »
  • Crime

    എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരൻ പുഴയിൽ മരിച്ചനിലയിൽ; മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായി മക്കൾ

    ഇടുക്കി: എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്തിരുന്ന മുരുകനെ ഈ മാസം 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചിരുന്നു. ജൂലൈ 23ന് മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. 23ന് ശേഷം മുരുകന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. 26-ാം തീയ്യതി ഭാര്യയും മക്കളും മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തെരച്ചിൽ നടത്തിയപ്പോഴാണ് പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിത്. ഭാര്യ – ജ്യോതിമണി. മക്കൾ – സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ – രമേഷ്, ഗണേഷ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.

    Read More »
  • NEWS

    മാസന്തോറും 5.5 ലക്ഷം അക്കൗണ്ടിൽ, അതും 25 വർഷത്തേക്ക് ! ഇതാണ് മക്കളെ ശരിക്കുമുള്ള ലോട്ടറി, ഉത്തർപ്രദേശ് സ്വദേശിയായ പ്രവാസിക്ക് നിനച്ചിരിക്കാതെ കിട്ടിയ മഹാ സൗഭാ​ഗ്യം

    ലോട്ടറി പലരുടെയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. ആദ്യമായി ഭാ​ഗ്യം പരീക്ഷിച്ചവരും എന്നും ലോട്ടറി എടുക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. ഇത്തരത്തിൽ ലോട്ടറികളിലൂടെ ഒറ്റദിവസം കൊണ്ട് ജീവിതം മാറിയ നിരവധി പേരുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ യുഎഇയിൽ നിന്നും പുറത്തുവരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഭാ​ഗ്യം തുണച്ചത്. അതും അപൂർവ ഭാ​ഗ്യം. അഞ്ചര ലക്ഷത്തിലേറെ രൂപ (25,000 ദിർഹം) പ്രതിമാസം ഇയാളുടെ അക്കൗണ്ടിലേക്ക് വരും. അതും 25 വർഷം. എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കെടുപ്പിലൂടെയാണ് ഈ ഭാ​ഗ്യം മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്. സമ്മാനത്തിൻറെ ആദ്യ ഗഡു അദ്ദേഹത്തിന് അധികൃതർ കൈമാറി. ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് ആദിൽ. 25 ദിർഹം വീതം വിലവരുന്ന അഞ്ച് ടിക്കറ്റുകളാണ് മുഹമ്മദ് എടുത്തത്. എന്നാൽ ടിക്കറ്റ് എടുത്ത കാര്യം ഇയാൾ മറന്നിരിക്കുക ആയിരുന്നു. എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകനിൽ…

    Read More »
  • Kerala

    കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് വച്ചു; അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കുടുങ്ങി

    കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പൊലീസ് ബാരിക്കേഡിന് മുന്നിൽ കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലാണ് ആംബുലൻസ് കുടുങ്ങിയത്. ബാരിക്കേഡ് അഴിക്കാൻ പൊലീസുകാർക്ക് കഴിഞ്ഞില്ല. ഇതോടെ ആംബുലൻസ് വളഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്ക് പാഞ്ഞു. കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ച് തടയാനാണ് രാവിലെ 10 മണി മുതൽ ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞത്. ഇവിടേക്ക് രോഗിയുമായി എത്തിയ ആംബുലൻസാണ് കുടുങ്ങിയത്. കുറച്ച് സമയം ബാരിക്കേഡ് മാറ്റാൻ ഡ്രൈവർ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള ആളുകളും ബാരിക്കേഡ് മാറ്റാൻ പൊലീസിനോട് പറയുന്നുണ്ട്. എന്നാൽ കുറച്ച് സമയം കാത്തിരുന്ന ശേഷം ആംബുലൻസ് മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോർഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. ആംബുലൻസിനെ കടത്തിവിടാൻ കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പൊലീസ് വാദിക്കുന്നു. അതേസമയം കിലോമീറ്ററുകളോളം വളഞ്ഞ് പാഞ്ഞ ആംബുലൻസ് ഒളവണ്ണ –…

    Read More »
  • Kerala

    ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്, പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി ഒതുങ്ങുന്നു: രമേശ്‌ ചെന്നിത്തല

    തിരുവനന്തപുരം: ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണ് ഇപ്പോൾ കേരളത്തിലേതെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്കെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനുമെതിരെ എടുത്ത കേസുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തിൻറെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു. കേരളത്തിൽ നടക്കുന്നത് കാടത്തം. ബ്രാഞ്ച് കമ്മിറ്റി മുതൽ എ.കെ.ജി സെൻറർ വരെ പൊലീസിൻറെ പ്രവർത്തനത്തിൽ ഇടപെടുന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നു. ശിവശങ്കർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങൾ വലയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയിലെ സംഭവം കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ചെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി ഒതുങ്ങുന്നു. തലയിൽ മുണ്ടിട്ടാണ് ഇന്നലെ മന്ത്രി ആലുവയിലെ വീട്ടിൽ പോയത്.…

    Read More »
  • Business

    ഇനി വെറും മണിക്കൂറുകൾ മാത്രം! ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്യാത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ശേഷിക്കുന്നത് വെറും മണിക്കൂറുകൾ മാത്രമാണ്. അതിനുള്ളിൽ ഐടിആർ ഫയൽ ചെയ്‌തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം ആറ് ലക്ഷം കഴിഞ്ഞതായി ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞായറാഴ്ച ഉച്ചയോടെ തന്നെ മറികടന്നു എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ വാർഷിക ഫയലിംഗുകൾ ആറ് കോടിയിലെത്തി. ഞായറാഴ്ച വൈകുന്നേരം 6.30 വരെ 26.8 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഡിടി പറഞ്ഞു ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ തിയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാൽ അവർ 5,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരും. ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കാൻ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കോളുകൾ,…

    Read More »
Back to top button
error: