പത്തനംതിട്ട: കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ബിജെപി നേതാവാണ് അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവായ അഭിലാഷിനെ വഴിയരികിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
കോന്നിയിൽ നടന്ന മറ്റൊരു സംഭവത്തിൽ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്.ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നു അതുല്യയെന്നും ഇതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.ബംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനിയായിരുന്നു.