KeralaNEWS

എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ രക്ഷപ്പെട്ടത് തപാല്‍ വകുപ്പ്

തിരുവനന്തപുരം:എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ തപാല്‍ വകുപ്പിനും വരുമാന വര്‍ധനവ്.
ഇക്കഴിഞ്ഞ അഞ്ചുമുതലാണ് സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.ഇതുവഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് സജ്ജമാക്കിയ കേന്ദ്രത്തില്‍ പരിശോധിച്ച ശേഷം ഉടമസ്ഥര്‍ക്ക് പിഴ അടയ്ക്കാനുള്ള ചലാന്‍ തപാലിലാണ് അയക്കുന്നത്. ഒരു ഇടപാടിന് 20 രൂപയാണ് ചാര്‍ജ്. തപാല്‍ വകുപ്പിന് ഓരോ മാസവും നല്ലൊരു തുകയാണ് ഇതിലൂടെ ലഭ്യമാകുന്നത്.

കഴിഞ്ഞ15 ദിവസത്തിനിടെ ഇത്തരത്തിൽ 49193 നോട്ടീസുകളാണ് അയച്ചത്. ഇതില്‍ പാലക്കാടാണ് കൂടുതല്‍ 5293. കുറവ് ഇടുക്കിയിലും- 806.

Back to top button
error: