KeralaNEWS

രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയിൽ

തിരുവനന്തപുരം: രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍.
പാല്‍കുളങ്ങര സ്വദേശി കണ്ണപ്പ(വൈശാഖ്)നെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വൈശാഖ് ആദ്യഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസമാരംഭിച്ചത്.
ഈ സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെ പെണ്‍കുട്ടി അധ്യാപകരോടാണ് പീഡനത്തിരയായത് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും ഫോര്‍ട്ട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.

Back to top button
error: