നാമെല്ലാവരും ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്.
ത്രീ പിൻ പ്ലഗോടുകൂടിയ ഇസ്തിരിപ്പെട്ടികള്‍ മാത്രമേ ഉപയോഗിക്കാവൂ.യാതൊരു കാരണവശാലും എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്. വീടിനകത്തുള്ള സോക്കറ്റുകളില്‍ ഏര്‍ത്ത് വയര്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഇത് ഡിസ്ട്രിബ്യൂഷൻ ബോര്‍ഡ് വഴി എര്‍ത്ത് പൈപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇസ്തിരിപ്പെട്ടി ഓരോ തവണ ഉപയോഗിക്കുമ്ബോഴും ഇലക്‌ട്രിക് വയറിന് ക്ഷതം ഏറ്റിട്ടില്ലെന്നും ഇവ സുരക്ഷിതമാണോ എന്നും ഉറപ്പുവരുത്തുക.
കഴിഞ്ഞ ദിവസം മലപ്പുറത്ത് വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടിരുന്നു.കൈപ്പുറം സ്വദേശി കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് മരിച്ചത്.
പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിനിടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.