KeralaNEWS

‘കേരള ചിക്കൻ പദ്ധതി’ മുടന്തുമ്പോൾ കേരളത്തിലെ കോഴിവില നിശ്ചയിച്ച് തമിഴ്നാട്ടിലെ ഫാം ഉടമകൾ

തിരുവനന്തപുരം:ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ തുടക്കംകുറിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യത്തിലെത്താതെ മുടന്തുന്നു.
ഇറച്ചിക്കോഴിക്ക് ഇപ്പോള്‍ 160 – 175 രൂപയാണ് വില. കേരളത്തിലെ കോഴിവില നിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ ഫാം റേറ്റിന് അനുസരിച്ചാണ്. ഇപ്പോള്‍ തമിഴ്നാട്ടിലെ ഫാം റേറ്റ് 130 രൂപയ്ക്കു മുകളിലാണ്.ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്കു കാരണം.

പ്രതിദിനം 12 ലക്ഷത്തോളം കിലോ ചിക്കൻ വില്‍ക്കുന്ന കേരളത്തില്‍, കുടുംബശ്രീ വഴി 3500 കിലോയും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷൻ (കെപ്‌കോ) വഴി 2,000 കിലോയും വില്‍ക്കുന്നുണ്ട്. കോഴിക്കുഞ്ഞു മുതല്‍ തീറ്റവരെ എല്ലാറ്റിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കണം, ഇതാണ് വിലനിയന്ത്രണം പാളാനുള്ള പ്രധാനകാരണം.

സംസ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ കോഴിയിറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30നാണ് മുഖ്യമന്ത്രി മലപ്പുറത്ത് കേരള ചിക്കൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നല്‍കുകയും 40 ദിവസം വളര്‍ച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനച്ചെലവായി കിലോഗ്രാമിന് എട്ടു മുതല്‍ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി.

Signature-ad

 

ഒരു കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോഴത്തെ നിരക്കനുസരിച്ച്‌ 42 രൂപ വില വരും.കോഴിത്തീറ്റ വാങ്ങിയതിന്റെ കണക്കില്‍ പല കര്‍ഷകരും തീറ്റവ്യാപാരികള്‍ക്കു കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. ഇതോടെ കിട്ടിയ വിലയ്ക്ക് കോഴികളെ വിറ്റ് ചെറുകിട ഇടത്തരം കര്‍ഷകര്‍ സംരംഭത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

Back to top button
error: