Month: July 2023

  • India

    യുവതിയുടെ അടിവസ്ത്രത്തെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം

    അഹമ്മദാബാദ്: യുവതിയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം. യുവതി കഴുകി ഉണക്കാനിടുന്ന അടിവസ്ത്രം എട്ട് മാസമായി മോഷണം പോകുന്നത് പതിവായിരുന്നു.തുടര്‍ന്ന് അടിവസ്ത്ര മോഷ്ടാവിനെ കണ്ടെത്താന്‍ യുവതി വീടിന് പുറത്ത് ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് അയല്‍വാസി 31 കാരന്‍ കുടുങ്ങിയത്. ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞ യുവതി അടുത്ത തവണ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ അയല്‍വാസിയെ കയ്യോടെ പിടികൂടി. പിടിവലിക്കിടെ യുവാവ് യുവതിയെ ദേഹോപ്രദ്രവം ഏല്‍പ്പിച്ചതോടെ  യുവതിയുടെ വീട്ടുകാര്‍ വടികളും ഇരുമ്ബ് ദണ്ഡുകളുമായി എത്തി ഇയാളെ ആക്രമിച്ചു.   ബഹളം കേട്ട് യുവാവിന്റെ വീട്ടുകാരും മാരകായുധങ്ങളുമായെത്തിയതോടെ കൂട്ടത്തല്ലാണ് നടന്നത്. ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റതായും ഇരുഭാഗത്തുമുളള 20 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.   ഗുജറാത്തില്‍ അഹമ്മദാബാദിലെ ധന്ദുക താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

    Read More »
  • Kerala

    ഹനുമാൻ കുരങ്ങിനെ അതിന്റെ വഴിക്ക് വിടാൻ തിരുവനന്തപുരം മൃഗശാല അധികൃതർ

    തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങ്  കാണാമറയത്ത്. പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ മരത്തിലിരുന്ന ഹനുമാൻ കുരങ്ങിനെ നാലു ദിവസമായി കാണാനില്ല.രണ്ടു ദിവസം കൂടി നിരീക്ഷിച്ചിട്ട് കണ്ടെത്തിയില്ലെങ്കില്‍ അതിനെ അതിന്റെ വഴിക്ക് വിടാനും നിരീക്ഷണം അവസാനിപ്പിക്കാനുമാണ് തീരുമാനം. നാട്ടുകാര്‍ കുരങ്ങിനെ കണ്ട് വിവരം അറിയിക്കുന്നതിനാലാണ് കീപ്പര്‍മാര്‍ അവിടെയെത്തി ഇപ്പോള്‍ നിരീക്ഷിക്കുന്നത്. പബ്ലിക് ലൈബ്രറി പരിസരത്തെ വലിയ മരത്തിലിരുന്ന കുരങ്ങ് ഇവിടെനിന്ന് എങ്ങോട്ട് പോയെന്ന് യാതൊരു വിവരവുമില്ല. മൂന്ന് ആഴ്ചയോളമായി മൃഗശാല വളപ്പില്‍നിന്ന് കുരങ്ങ് ചാടിയിട്ട്. പബ്ലിക് ലൈബ്രറി വളപ്പില്‍ ഇരുന്ന കുരങ്ങിനെ താഴെയിറക്കാൻ കീപ്പര്‍മാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പിന്നീടാണ് കുരങ്ങ് അപ്രത്യക്ഷമായത്.   ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ രാത്രി മറ്റെവിടെയോ കുരങ്ങ് മാറി പോയെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്.തൽക്കാലം അതിനെ അതിന്റെ പാട്ടിനു വിടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.

    Read More »
  • India

    കാമുകനൊപ്പം ജീവിക്കാൻ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊന്ന യുവതി അറസ്റ്റിൽ

    കാമുകനൊപ്പം ജീവിക്കാൻ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊന്ന യുവതി അറസ്റ്റില്‍.കൊലപാതകത്തിനു ശേഷം മകനെ കാണാനില്ലെന്ന് പരാതി നല്‍കിയ ഇവര്‍ മൂന്ന് ദിവസത്തോളം പൊലീസിനൊപ്പം ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ദിൻഡോലി മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.   നിര്‍മാണത്തൊഴിലാളിയായ നയന മാണ്ഡവി എന്ന സ്ത്രീയെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ കിട്ടാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.   2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം. നയന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.തന്റെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് നയന പറഞ്ഞിരുന്നത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ അമ്മയില്‍ സംശയം തോന്നിയ പൊലീസ് നയനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്.

    Read More »
  • India

    എന്‍സിപിയില്‍ കൊട്ടാര വിപ്ലവം; അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

    മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍സിപി പിളര്‍ത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും ഷിന്‍ഡെ സര്‍ക്കാരില്‍. 29 എംഎല്‍എമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എന്‍സിപി നേതാക്കളായ ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്‌റിഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ദിലീപ് വല്‍സെ പതി എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ നീക്കത്തില്‍ ശരദ് പവാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. നിലവില്‍ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്കു തിരിച്ചു. അതേസമയം, എന്‍സിപി തലവന്‍ ശരദ് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. എന്‍സിപിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 അംഗങ്ങളാണുള്ളത്. അവരില്‍ 30 പേരും സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി. മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്പല്‍, പ്രഫുല്‍ പട്ടേല്‍,…

    Read More »
  • Local

    കഥകൃത്ത് ഗോപി കല്ലറ വിടവാങ്ങി

          കല്ലറ:  കഥാകൃത്തും നാടക പ്രവർത്തകനുമായ ഗോപി കല്ലറ (കെ.ടി ഗോപി 63) അന്തരിച്ചു. മഹാത്മ ഗാന്ധി സർവ്വകലാശാല ഉദ്യോഗസ്ഥനായിരുന്നു. കല്ലറ കിഴക്കേ കുന്നുംപുറം പരേതരായ തങ്കപ്പന്റെയും ജാനകിയുടെയും മകനാണ്. നീണ്ടൂർ എസ് കെ വി ഗവ.ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക ഹേമലത ആണ് ഭാര്യ. മകൾ മേഘന (വിദ്യാർത്ഥിനി) സഹോദരങ്ങൾ: പരേതനായ കെ.ടി വേണു, കെ.ടി സാബു (റിട്ട. കെഎസ്ഇബി), കെ.ടി സുഗുണൻ (സിപിഎം കല്ലറ ലോക്കൽ സെക്രട്ടറി), കെ.ടി ശാന്തമ്മ (പഞ്ചായത്ത് മെമ്പർ, കടുത്തുരുത്തി), കെ.ടി ശൈലജ.   കഥാ സമാഹാരങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വൈക്കം പ്രയാഗ തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു. എൻ.പിള്ള സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 മണിക്ക് കല്പറ കുരിശുപള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

    Read More »
  • Kerala

    ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച്‌ യുവതി

    ഭര്ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച്‌ യുവതി.ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നില്‍ക്കാൻ സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ ഇയാളുടെ പിന്നാലെ യുവതിയും ബഹളം വെച്ചോടിയതോടെ‌ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.   ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.അതിജീവിതയെയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ബങ്ക ടൗണ്‍ എസ്‌എച്ച്‌ ഒ ശംഭു യാദവ് പറഞ്ഞു.

    Read More »
  • Kerala

    കൊല്ലം ജില്ലയ്ക്ക് 74 വയസ്സ്

    കൊല്ലം: ജില്ല ഔദ്യോഗികമായി രൂപീകൃതമായിട്ട് ഇന്നലെ 74 വര്‍ഷം തികഞ്ഞു. 1949 ജൂലൈ ഒന്നിനാണ് കൊല്ലം ജില്ല നിലവില്‍ വന്നത്. 2491 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജില്ലയിലെ ജനസംഖ്യ ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച്‌ 2.6 ദശലക്ഷത്തിലധികമാണ്.1956 നവംബര്‍ ഒന്നിന് സംസ്ഥാനം രൂപീകൃതമായപ്പോള്‍ ജില്ല കേരള സംസ്ഥാനത്തിന്റെ ഭാഗമായി. 1957-ല്‍ അമ്ബലപ്പുഴ, മാവേലിക്കര, കാര്‍ത്തികപള്ളി, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയ ജില്ലകളെ കൊല്ലത്ത് നിന്ന് അടര്‍ത്തിമാറ്റി ആലപ്പുഴ ജില്ലയില്‍ ലയിപ്പിച്ചു.പിന്നീട് ജില്ലയിൽ നിന്നും മാറി പത്തനംതിട്ട മറ്റൊരു ജില്ലയായതോടെ തിരുവല്ലയും പത്തനംതിട്ടയുടെ ഭാഗമായി. സംസ്കരിച്ച കശുവണ്ടിപരിപ്പ് കയറ്റി അയക്കുന്ന കാര്യത്തില്‍ രാജ്യത്ത് പ്രഥമസ്ഥാനം കൊല്ലം ജില്ലയ്ക്ക് തന്നെ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 70 കിലോമീറ്റര്‍ വടക്കായാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. പഴയ പേര് ക്വയിലോണ്‍ എന്നാണ്. പടിഞ്ഞാറ് അറബിക്കടല്‍,കിഴക്ക് തമിഴ്നാട്,വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍, തെക്ക് തിരുവനന്തപുരം എന്നിവയാണ് കൊല്ലത്തിനെ അതിരിടുന്നത്.രാജ്യത്തെ ജനസാന്ദ്രത കൂടിയ ജില്ലകളില്‍ ഒന്നാണ്…

    Read More »
  • India

    ദാദര്‍-തിരുനല്‍വേലി എക്സ്‌പ്രസിൽ വാൾവീശി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം;അക്രമികളെ ടിടിഇമാർ ചേർന്ന് കീഴ്പ്പെടുത്തി

    മംഗളൂരു:ദാദര്‍-തിരുനല്‍വേലി എക്സ്പ്രസ് (22629) ട്രയിനില്‍ റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റില്‍ വാള്‍വീശി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം.ഇവരെ ടി.ടി.ഇമാര്‍ ചേർന്ന്കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച രാത്രി മംഗളൂരുവിനടുത്ത സൂറത്കല്‍ – തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് വാളുകള്‍ പിടികൂടുകയും ചെയ്തു.   തോക്കൂരില്‍ ക്രോസിങ്ങിനായി ട്രെയിൻ നിര്‍ത്തിയപ്പോള്‍ തമിഴ് സംസാരിക്കുന്ന രണ്ടു പേര്‍ കയറുകയായിരുന്നു. ഇരുവരും വാളുകള്‍ വീശാൻ തുടങ്ങിയതോടെ എസ്07 റിസര്‍വേഷൻ കോച്ചിലെ യാത്രക്കാര്‍ ഭയന്ന് ജനറല്‍ കമ്ബര്‍ട്ട്മെന്റിലേക്ക് ഓടിക്കയറി.   ഇതിനിടെ ടിടിഇമാരായ കെ. ബാബു , ശ്രീനിവാസ് ഷെട്ടി, തിമ്മപ്പ ഗൗഡ എന്നിവര്‍ ചേര്‍ന്ന് രണ്ടുപേരുടെയും കൈയില്‍ നിന്ന് വാളുകള്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഇവരെ കങ്കനാടി പൊലീസിന് കൈമാറി. പ്രതികള്‍ ട്രെയിനിലെ പല സീറ്റുകളും കീറിമുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്‌ആര്‍ടിസി ഷട്ടില്‍ സര്‍വീസ്

    റാന്നി: ബലക്ഷയം നേരിടുന്ന പുതമൺ പാലത്തിൽ വീണ്ടും വാഹനഗതാഗതം നിരോധിച്ചതോടെ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ ഷട്ടിൽ സർവീസ് ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. റാന്നി-കോഴഞ്ചേരി റൂട്ടിൽ ‍പുതമൺ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 9 മുതല്‍ സര്‍വീസ് ആരംഭിക്കാൻ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകള്‍ ആയിരിക്കും ആരംഭിക്കുക . മറുകരയായ റാന്നി-പുതമണ്‍ റൂട്ടിലും ഇതേ ദിവസം മുതല്‍ സര്‍വ്വീസ് ആരംഭിക്കാൻ സ്വകാര്യ ബസ് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മേലുകര റാന്നി റോഡിലെ പുതുമണ്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25 മുതല്‍ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പാലത്തിൻറെ അപകടാവസ്ഥ കൂടുതല്‍ ഗുരുതരമായതോടെ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ്…

    Read More »
  • Health

    രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങള്‍…

    നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഉലുവ. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയതാണ് ഉലുവ. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഉലുവ വെള്ളത്തില്‍ കുതിര്‍ക്കുന്നത് അവയുടെ നാരുകള്‍ വര്‍ധിപ്പിക്കുകയും അവയുടെ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. അതുകൊണ്ടു തന്നെ രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളായ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം അകറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. ഉലുവയില്‍ ‘ഫ്‌ളേവനോയ്ഡു’കള്‍ അടങ്ങിയിട്ടുണ്ട്.…

    Read More »
Back to top button
error: