Month: July 2023

  • Social Media

    60 വര്‍ഷമായി ഒരുപോളകണ്ണടച്ചിട്ടില്ല! 80 ാം വയസിലും ‘സ്ലീപ് മോഡില്ലാതെ’ തായ് എന്‍ഗോ

    ഒരു ദിവസം ഉറക്കം ശരിയായില്ലായെങ്കില്‍ തന്നെ നമ്മുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ പിന്നെ ദിവസങ്ങളോളം ഉറങ്ങാതിരുന്നാല്‍ ഒരാളുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ 60 വര്‍ഷം ഒരാള്‍ ഉറങ്ങാതിരുന്നാലോ? സംഗതി സത്യമാണ്; വിയറ്റ്‌നാം സ്വദേശിയായ തായ് എന്‍ഗോ (80) അരനൂറ്റാണ്ടിലേറെയായി ഉറങ്ങിയിട്ടില്ലത്രെ! തായ് എന്‍ഗോക്ക് 1962 മുതല്‍ ഉറങ്ങാനേ പറ്റാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബമോ കൂട്ടുകാരോ അയല്‍ക്കാരോ ഒന്നും തന്നെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിരവധി സംഘമെത്തിയിരുന്നു. അവരും എന്‍ഗോക്ക് ഉറങ്ങുന്നത് കണ്ടിട്ടില്ല. സ്ഥിരമായ നിദ്രാവിഹീനത എന്ന അവസ്ഥയാണ് എന്‍ഗോക്കിന്. എന്നാല്‍, വിശ്രമമില്ലാത്ത ഈ അവസ്ഥ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ചിത്രീകരിക്കാന്‍ പോയ യൂട്യൂബര്‍ ഡ്ര്യൂ ബിന്‍സ്‌കി പറയുന്നത് 1962 മുതല്‍ എന്‍ഗോക്ക് ഉറങ്ങിയിട്ടില്ല എന്നാണ്. അതിന് കാരണമായി ചിലര്‍ പറയുന്നത് ജഠടഉ (ജീേെൃേമൗാമശേര…

    Read More »
  • Kerala

    ഫറോക് പുഴയില്‍ ചാടി ദമ്ബതിമാരുടെ ആത്മഹത്യാ ശ്രമം; യുവതിയെ രക്ഷിച്ചു

    കോഴിക്കോട്: ഫറോക് പുഴയില്‍ ചാടി ദമ്ബതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ ജിതിൻ, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. വര്‍ഷയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ജിതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.   ഫറോക് പുതിയ പാലത്തിന് മുകളില്‍ നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ‘ആറുമാസം മുമ്ബായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.   യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്സും തിരച്ചിൽ തുടരുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്.

    Read More »
  • Kerala

    17 ലിറ്റര്‍ ഗോവൻ നിര്‍മ്മിത  മദ്യവുമായി ബിജെപി നേതാവ് തിരുവല്ലയിൽ പിടിയില്‍ 

    തിരുവല്ല:17 ലിറ്റര്‍ ഗോവൻ നിര്‍മ്മിത  മദ്യവുമായി ബിജെപി നേതാവ് പിടിയില്‍. കര്‍ഷകമോര്‍ച്ച കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻ്റും വിമുക്തഭടനുമായ കുറ്റൂര്‍  ലതാ ഭവനില്‍ സുരേഷ് കുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവല്ല റേഞ്ച് ഇൻസ്പെക്ടര്‍ ജി പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ നിന്നുമായി 23 കുപ്പി മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറില്‍ മദ്യം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗോവയിൽ നിന്നും കുറഞ്ഞവിലയ്ക്കാണ് ഇയാൾ മദ്യം കൊണ്ടുവന്നിരുന്നത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • India

    മണിപ്പുര്‍ കലാപത്തില്‍ ‘ചങ്കിലെ ചൈന’യ്ക്കും പങ്ക്? സംശയമുന്നയിച്ച് മുഖ്യമന്ത്രി

    ഇംഫാല്‍: മണിപ്പുര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളാകാം എന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്. കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് പരാമര്‍ശം. ”മ്യാന്മറുമായി മണിപ്പുര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സമീപത്തുണ്ട്. അതിര്‍ത്തിയിലെ 398 കിലോമീറ്ററോളം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്. അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവനും അവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യമാണ്”- വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് തോന്നുന്നതെന്നും എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ബീരേന്‍ സിങ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ നീക്കം നാടകമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജിവെക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടുകയും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.…

    Read More »
  • Kerala

    ഡ്രൈഡേയില്‍ ഓട്ടോറിക്ഷയില്‍ മദ്യവില്‍പന; കോട്ടയത്ത് യുവാവ് അറസ്റ്റിൽ

    കോട്ടയം : ഡ്രൈഡേയില്‍ ഓട്ടോറിക്ഷയില്‍ മദ്യവില്‍പന നടത്തിയതിനു കുമാരനല്ലൂര്‍ മോസ്കോ ശ്രീവിഹാറില്‍ എം.ശ്രീജിത്ത്‌ (42) എക്സൈസ് പിടിയിലായി. കുമാരനല്ലൂര്‍ മോസ്കോ ജംക്‌ഷനു സമീപം ഓട്ടോറിക്ഷയില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചു വില്‍ക്കുമ്ബോഴാണു പിടിയിലായത്. 16 ലീറ്റര്‍ വിദേശമദ്യവും മദ്യം വിറ്റ വകയില്‍ ലഭിച്ച 1950 രൂപയും പിടിച്ചെടുത്തു.   കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ബി.ആനന്ദരാജിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫിസര്‍ എ.പി.ബാലചന്ദ്രൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ കെ.എൻ.അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ജി.ജോസഫ്, പ്രവീണ്‍ ശിവാനന്ദ്, ഡ്രൈവര്‍ അനസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

    Read More »
  • India

    റോഡ് കയ്യേറി ക്ഷേത്രവും ദര്‍ഗയും നിര്‍മ്മിച്ചു; പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്

    ന്യൂഡല്‍ഹി: പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഭജന്‍പുരയിലെ ഹനുമാന്‍ ക്ഷേത്രവും ദര്‍ഗയുമാണ് പൊളിച്ചുമാറ്റിയത്. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ നടത്തിയത്. #WATCH | An anti-encroachment drive is being carried out by the PWD in Delhi's Bhajanpura area to remove a Hanuman temple and Mazar (Drone visuals source: Delhi Police) pic.twitter.com/3j95PD7Sut — ANI (@ANI) July 2, 2023 പൊതുനിരത്ത് കയ്യേറിയാണ് ഇവര്‍ ക്ഷേത്രവും ദര്‍ഗയും നിര്‍മ്മിച്ചതെന്ന് പിഡബ്ല്യുഡി വകുപ്പ് വ്യക്തമാക്കി. ഇവ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും, നിര്‍മ്മിച്ചവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.    

    Read More »
  • Crime

    അച്ഛന്റെ അവിഹിതബന്ധത്തില്‍ എതിര്‍പ്പ്; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊന്ന് മകന്‍

    ശ്രീനഗര്‍: അവിഹിതബന്ധം സംബന്ധിച്ച തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. പിതാവ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ജമ്മു കശ്മീരിലെ റിയാസി സ്വദേശി പരംജീത് സിങ് ആണ് മരിച്ചത്. പരംജീതിന്റെ മകന്‍ വികാസ് താക്കൂറടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരംജീതിനെ കാണാനില്ലെന്ന് മാര്‍ച്ചില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്നു മാസം പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം സെര്‍ല ഭാഗ മേഖലയില്‍ ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് ഠാക്കൂര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതില്‍ വൈരാഗ്യം തോന്നിയ വികാസ്, അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടാന്‍ അമ്മാവനോട് പറയുകയും കള്ളക്കഥകള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍…

    Read More »
  • Kerala

    കോഴിക്കോട് ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറ തകര്‍ന്നനിലയിൽ ; അന്വേഷണം ആരംഭിച്ചു

    കോഴിക്കോട്:ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറ തകര്‍ന്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാമറ തകര്‍ന്ന് വീണതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ബീച്ച്‌ റോഡ് വഴിയുള്ള ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതോടെയാണ് സൗത്ത് ബീച്ചില്‍ സ്ഥാപിച്ചിരുന്ന എ.ഐ കാമറ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഉദ്യോഗസ്ഥ പരിശോധനയില്‍ കാമറ നിലംപതിച്ചത് കണ്ടെത്തി. കാമറ ഘടിപ്പിച്ച ഇരുമ്ബ് കമ്ബിയുടെ ആണി കടല്‍ക്കാറ്റ് ഏറ്റ് തുരുമ്ബെടുത്ത് ദ്രവിച്ച്‌ കാമറ നിലത്ത് വീണതാകാമെന്നാണ് നിഗമനം.അതേസമയം സംഭവത്തിൽ അന്വേഷണം തുടങ്ങി. നിലം പതിച്ച സോളാര്‍ പാനല്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

    Read More »
  • Kerala

    നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ സ്ത്രീ അറസ്റ്റിൽ

    പന്തളം: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കടയുടമയായ സ്ത്രീ അറസ്റ്റില്‍. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം കട നടത്തുന്ന നൂറനാട് എരുമക്കുഴി പണയില്‍ രശ്മി ഭവനില്‍ തങ്കന്റെ ഭാര്യ സുശീല(50)ആണ് പിടിയിലായത്. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള 105 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.   തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് അഞ്ചു രൂപ നിരക്കില്‍ വാങ്ങിയശേഷം  70 രൂപ  നിരക്കിലാണ് വിറ്റിരുന്നത്.ഇവരിൽ നിന്നും സാധനം വാങ്ങിയ ആളുതന്നെയാണ് വിവരം കൈമാറിയതെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Crime

    മിടുക്കനാകാന്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി വി.സി ലെനിന്‍ ആണ് അറസ്റ്റിലായത്. കാട്ടിറച്ചി കൈവശം വച്ചെന്നായിരുന്നു സരുണ്‍ സജിക്കെതിരായ കള്ളക്കേസ്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. കേസില്‍ രണ്ടാം പ്രതിയാണ് ലെനിന്‍. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കേസിലെ ആദ്യത്തെ മൂന്ന് പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. വൈകാതെ തന്നെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞവര്‍ഷമായിരുന്നു സരുണ്‍ സജിക്കെതിരേ കള്ളക്കേസെടുത്തത്. വിളിച്ചുവരുത്തിയ ശേഷം വാഹനത്തില്‍ കാട്ടിറച്ചി വച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് സരുണ്‍ സജിയുടെ പരാതി. വകുപ്പുതല ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ കള്ളക്കേസ് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. സംഭവം വിവാദമാകുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍…

    Read More »
Back to top button
error: