Month: July 2023
-
NEWS
യുഎഇയില്‍ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്
ദുബായ്:യുഎഇയില്‍ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്. ദുബൈയില്‍ ബിസിനസുകാരനും മലയാളിയുമായ ജുലാഷ് ബഷീര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ജുലാഷ് മൂന്നു മാസം മുൻപാണ് ഇറ്റലിയില്‍ നിന്ന് 1985 മോഡല്‍ ക്ലാസിക് പ്യാജിയോ ക്ലാസിനോ ഇറക്കുമതി ചെയ്തത്.ക്ലാസിക് വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. അതിനാല്‍ ഷാര്‍ജയിലെ ഓള്‍ഡ് കാര്‍ ക്ലബില്‍ ഓട്ടോ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പ്രാരംഭ ഘട്ടം. പിന്നീട് ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഓട്ടോറിക്ഷ ജുലാഷിന് നിരത്തിലിറക്കാനും സാധിച്ചു. ഒരു വര്‍ഷത്തേക്കാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററായതിനാല്‍ അധിവേഗ പാതയില്‍ ഓടിക്കാനാവില്ല. മുൻപ് കേരളത്തില്‍ നിന്ന് ജുലാഷ് ടി.വി.എസ് കമ്ബനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയില്‍ നിന്നും എത്തിച്ചത്.
Read More » -
Kerala
കൂള്‍ ഡ്രിങ്ക്‌സ് കടയിൽ കഞ്ചാവ് വിൽപ്പന; അതിഥി തൊഴിലാളി അറസ്റ്റിൽ
വർക്കല: കൂള്‍ ഡ്രിങ്ക്‌സ് കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. ജാര്‍ഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. മൂന്ന് വര്‍ഷമായി ഇയാള്‍ വര്‍ക്കലയില്‍ താമസിച്ചു വരികയാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു. വര്‍ക്കല നോര്‍ത്ത് ക്ലിഫ് പ്രദേശത്ത് ഇയാള്‍ നടത്തി വരുന്ന രണ്ടു കൂള്‍ ഡ്രിങ്ക്‌സ് കടകളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ആറ് മാസം മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇയാളുടെ കടകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.തുടര്‍ന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.
Read More » -
India
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം;മൂന്നു പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപുര്‍ ജില്ലയില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍.ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് നടന്നതായാണ് സൂചന.ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരില്‍ ഒരാള്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി.കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മണിപ്പുരില്‍ മെയ്‌തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മണിപ്പുരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തെയ് വിഭാഗം ഇംഫാല്‍ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലുമാണ് താമസം.
Read More » -
Kerala
മഴ ചതിച്ചു: കടന്നു പോയത് പിന്നിട്ട 123 വർഷത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ദുർബലകാലവർഷം, ജൂലൈയിലെങ്കിലും മഴ കനിഞ്ഞില്ലെങ്കിൽ കേരളം പട്ടിണി മരണങ്ങളുടെ നെരിപ്പോടിൽ വീണു പിടയും
കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കുന്ന മാസമാണ് ജൂണ്‍. സ്കൂള്‍ തുറക്കലും മഴയുമാണ് മലയാളികളുടെ മനസില്‍ ജൂണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്നത്. എന്നാല്‍ ഇത്തവണ അതായിരുന്നില്ല സ്ഥിതി. വലിയ പ്രതീക്ഷയോടെയെത്തിയ കാലവർഷം ജൂൺ മാസത്തിൽ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. 60 ശതമാനത്തിന്‍റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായത്. ജൂണിൽ ‘ചതിച്ച’ കാലവർഷം പക്ഷേ ജൂലൈയിലും പ്രതീക്ഷയ്ക്കൊപ്പം കനിയാനിടയില്ല. സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്ന വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട 70 ശതമാനത്തിലധികം മഴ ഇനിയും ലഭിച്ചിട്ടില്ല. കെഎസ്ഇബി, ജലസേചന അണക്കെട്ടുകളിൽ പലയിടങ്ങളിലും ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം ജലമാണ്. കാലവർഷം ആരംഭിച്ച് ഇതിനോടകം കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത് 600 മില്ലിമീറ്റർ മഴയായിരുന്നു. എന്നാൽ ലഭിച്ചത് 240 മില്ലിമീറ്റർ മഴ മാത്രം. 60 ശതമാനത്തിന്റെ കുറവ്. 637 മില്ലിമീറ്റർ മഴ ലഭിക്കേണ്ട വയനാട്ടിൽ പെയ്തത് 135 മില്ലിമീറ്റർ മഴ. 79 ശതമാനത്തിന്റെ കുറവ്. 816 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കോഴിക്കോട്…
Read More » -
Kerala
കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നത്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കൊച്ചി: കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കേരളത്തില്‍ എന്‍സിപി ചെറിയ പാര്‍ട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് അവർ.അവരുമായി ചർച്ച നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. എന്‍ ഡി എയില്‍ നിന്ന് വിട്ട് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read More » -
Kerala
ഇനി അതിർത്തി കടക്കേണ്ട;കുമളി അട്ടപ്പള്ളത്ത് വൻ വിലക്കുറവിൽ പച്ചക്കറി മാർക്കറ്റ്
കുമളി:കുറഞ്ഞവിലയ്ക്ക് പച്ചക്കറി വാങ്ങാൻ ഇനി കമ്ബത്തേക്ക് വണ്ടി കയറണ്ട.അട്ടപ്പള്ളത്ത് ആരംഭിച്ച പച്ചക്കറി മാര്‍ക്കറ്റിലെത്തിയാല്‍ മതി. ഒരു പഞ്ചായത്തില്‍ ഒരു മാര്‍ക്കറ്റ് എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അട്ടപ്പള്ളത്തെ ഫിഷ് മാര്‍ക്കറ്റ് കോമ്ബൗണ്ടിലാണ് പൊതുമാര്‍ക്കറ്റ് തുറന്നത്. ഇതോടെ തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി കുമളിയില്‍തന്നെ തമിഴ്നാട്ടിലെ വിലയ്ക്ക് പച്ചക്കറി വാങ്ങാം. ശനിയാഴ്ച രാവിലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് പൊതുമാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഹൈറേഞ്ചിലെ നാട്ടുകാര്‍ പച്ചക്കറി വാങ്ങാൻ 23 കിലോമീറ്റര്‍ അകലെ തമിഴ്നാട് കമ്ബത്തെ പച്ചക്കറി ചന്തയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതേ രീതിയില്‍ തമിഴ്നാട്ടിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് കുമളിയിലെ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുക. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് പ്രവര്‍ത്തനം.നൂറിലധികം വ്യാപാരികളുടെ നേതൃത്വത്തിലാണ് കച്ചവടം.
Read More » -
India
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം ബിരിയാണി;കണക്കുകള്‍ പുറത്തുവിട്ട് സ്വിഗ്ഗി
ന്യൂഡല്‍ഹി: ജൂലൈ 2 അന്താരാഷ്‌ട്ര ബിരിയാണിദിനമാണ്.ഇതിനോടനുബന്ധിച്ച് പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യാക്കാരുടെ ഇഷ്ട ആഹാരവും ബിരിയാണിയാണെന്നാണ്. കഴിഞ്ഞ 12 മാസത്തിനിടെ 7.6 കോടി ബിരിയാണി ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ നല്‍കിയതായി സ്വിഗ്ഗി വെളിപ്പെടുത്തി. 2023 ജനുവരി മുതല്‍ 2023 ജൂണ്‍ 15 വരെയുള്ള ഓര്‍ഡറുകളിൽ 8.26 ശതമാനം വളര്‍ച്ചയുണ്ടായതായി കമ്ബനി പറയുന്നു. ഇന്ത്യയില്‍ ആകമാനം ബിരിയാണി വില്‍ക്കുന്ന 2.6 ലക്ഷം റെസ്റ്റോറന്റുകളും 28000-ഓളം മറ്റു റെസ്റ്റോറന്റുകളുമാണ് ഉള്ളത്. ഇന്ത്യയില്‍ ഒരു മിനിട്ടില്‍ 219 ഓഡറുകള്‍ വരെ ഉണ്ടാകാറുണ്ടെന്നും സ്വിഗ്ഗി പറയുന്നു.
Read More » -
Kerala
പാലക്കാട് വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്; ബന്ധുവായ സുഭാഷിനെ അറസ്റ്റ് ചെയ്തു
പാലക്കാട്:പല്ലശനയില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്.ബന്ധുവായ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശിയായ സജിയ്ക്കും കോഴിക്കോട് മുക്കം സ്വദേശിനിയായ സജിതയ്ക്കുമാണ് വിവാഹദിവസം ദുരനുഭവം ഉണ്ടായത്. ആചാരമെന്ന പേരിലാണ് ബന്ധുവായ സുഭാഷ് ഇരുവരുടേയും തല കൂട്ടിമുട്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. വധൂവരന്മാര്‍ വിവാഹശേഷം വീട്ടിലേക്ക് കയറാനൊരുങ്ങുമ്ബോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതം വലുതായിരുന്നതിനാല്‍ തന്നെ സജിത കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് കയറിയതും. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനമാണുണ്ടായത്. ഇതോടെ വനിത കമ്മിഷന്‍ ഇടപെടലുമുണ്ടായി.കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Read More » -
India
വരുന്നു,വന്ദേ ‘സാധാരൺ’ എക്സ്‌പ്രസ്
ഉയർന്ന നിരക്ക് കാരണം വന്ദേഭാരത് എക്സ്‌പ്രസ് സാധാരണ യാത്രക്കാർക്ക് ഉപകരിക്കപ്പെടുന്നില്ല എന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഇതാ വന്ദേ സാധാരണ്‍ എക്സ്‌പ്രസ് വരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ട്രെയിനാണ് ഇത്.വന്ദേ സാധാരണ്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും നോണ്‍ ഏസിയായിരിക്കും.ഇതുവഴി ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കും.ഭക്ഷണവും ഉണ്ടായിരിക്കില്ല. ഇവയില്‍ സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും ഉണ്ടായിരിക്കും.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഇതിനകംതന്നെ നോണ്‍-ഏസി വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ട്രെയിനുകള്‍ ട്രാക്കിലിറങ്ങിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബായി ട്രെയിനുകള്‍ സജീവമായി ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 കോച്ചുകളാണ് വന്ദേ സാധാരണ്‍ ട്രെയിനുകളില്‍ ഉണ്ടാവുക. കോച്ചുകളില്‍ സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന സൗകര്യങ്ങളുണ്ടാകും. വന്ദേഭാരതിന് സമാനമായ രീതിയില്‍ ഓട്ടോമാറ്റിക് ഡോറുകളാണ് ഇവയ്ക്കുണ്ടാവുക. അതേസമയം ട്രെയിനിന്റെ വേഗത സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ ഇല്ല.വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമാനമായ രീതിയില്‍ മുന്നിലും പിന്നിലുമായി രണ്ട് ലോക്കോമോട്ടീവ് ഉണ്ടായിരിക്കും.
Read More » -
Crime
ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി
പാട്ന:ബിഹാറിലെ സരൻ ജില്ലയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് സഹിറുദ്ദീൻ (55) ആണ് കൊല്ലപ്പെട്ടത്..മെഡിക്കല്‍ ആവശ്യത്തിനായി മൃഗങ്ങളുടെ എല്ലുകള്‍ കൊണ്ടുപോയ ട്രക്കാണ് ആക്രമിക്കപ്പെട്ടത്.സഹായിയായ ഖുര്‍ഷിദ് അലി ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശിലും കഴിഞ്ഞദിവസം ബീഫ് കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ബജ്‌റംഗദളുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.തങ്ങളുടെ കൈയിലുള്ളത് ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും ബീഫാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
Read More »