കൊല്ലം: ജില്ല ഔദ്യോഗികമായി രൂപീകൃതമായിട്ട് ഇന്നലെ 74 വര്‍ഷം തികഞ്ഞു. 1949 ജൂലൈ ഒന്നിനാണ് കൊല്ലം ജില്ല നിലവില്‍ വന്നത്.
2491 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജില്ലയിലെ ജനസംഖ്യ ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 2.6 ദശലക്ഷത്തിലധികമാണ്.1956 നവംബര്‍ ഒന്നിന് സംസ്ഥാനം രൂപീകൃതമായപ്പോള്‍ ജില്ല കേരള സംസ്ഥാനത്തിന്റെ ഭാഗമായി.
1957-ല്‍ അമ്ബലപ്പുഴ, മാവേലിക്കര, കാര്‍ത്തികപള്ളി, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയ ജില്ലകളെ കൊല്ലത്ത് നിന്ന് അടര്‍ത്തിമാറ്റി ആലപ്പുഴ ജില്ലയില്‍ ലയിപ്പിച്ചു.പിന്നീട് ജില്ലയിൽ നിന്നും മാറി പത്തനംതിട്ട മറ്റൊരു ജില്ലയായതോടെ തിരുവല്ലയും പത്തനംതിട്ടയുടെ ഭാഗമായി.
സംസ്കരിച്ച കശുവണ്ടിപരിപ്പ് കയറ്റി അയക്കുന്ന കാര്യത്തില്‍ രാജ്യത്ത് പ്രഥമസ്ഥാനം കൊല്ലം ജില്ലയ്ക്ക് തന്നെ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 70 കിലോമീറ്റര്‍ വടക്കായാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. പഴയ പേര് ക്വയിലോണ്‍ എന്നാണ്.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 70 കിലോമീറ്റര്‍ വടക്കായാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. പഴയ പേര് ക്വയിലോണ്‍ എന്നാണ്.
പടിഞ്ഞാറ് അറബിക്കടല്‍,കിഴക്ക് തമിഴ്നാട്,വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍, തെക്ക് തിരുവനന്തപുരം എന്നിവയാണ് കൊല്ലത്തിനെ അതിരിടുന്നത്.രാജ്യത്തെ ജനസാന്ദ്രത കൂടിയ ജില്ലകളില്‍ ഒന്നാണ് കൊല്ലം. ഭരണ സിരാകേന്ദ്രവും പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളില്‍ നല്ലൊരു പങ്കും സ്ഥിതി ചെയ്യുന്നത് കൊല്ലം നഗരത്തിലാണ്.
കൊല്ലം, പുനലൂര്‍ എന്നിവയാണ് ജില്ലയിലെ റവന്യൂ ഡിവിഷനുകള്‍. ഇവയ്ക്ക് കീഴിലാണ് താലൂക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.കൊല്ലം തോട്, അഷ്ടമുടി കായല്‍, ഇത്തിക്കരയാര്‍, കല്ലടയാര്‍, ശാസ്താംകോട്ട തടാകം, പുനലൂര്‍ തൂക്കുപാലം, ശെന്തുരുണി, തെന്മല, പാലരുവി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
മത്സ്യബന്ധന മേഖലയില്‍ നീണ്ടകര, തങ്കശേരി തുറമുഖങ്ങളും സജീവം. കിഴക്ക് ഗണ്യമായ വനമേഖലയാലും സമ്ബന്നമാണ്.നല്ലൊരു തീരദേശമേഖലയാലും അനുഗ്രഹീതമാണ് കൊല്ലം.മിത ശീതോഷ്ണ കാലാവസ്ഥയാണ് ജില്ലയിലേത്.
പരമാവധി ശരാശരി താപനില 36 ഡിഗ്രിയാണ്. കുറഞ്ഞത് 22.4 ഡിഗ്രിയും
പരമാവധി ശരാശരി താപനില 36 ഡിഗ്രിയാണ്. കുറഞ്ഞത് 22.4 ഡിഗ്രിയും