IndiaNEWS

ദാദര്‍-തിരുനല്‍വേലി എക്സ്‌പ്രസിൽ വാൾവീശി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം;അക്രമികളെ ടിടിഇമാർ ചേർന്ന് കീഴ്പ്പെടുത്തി

മംഗളൂരു:ദാദര്‍-തിരുനല്‍വേലി എക്സ്പ്രസ് (22629) ട്രയിനില്‍ റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റില്‍ വാള്‍വീശി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം.ഇവരെ ടി.ടി.ഇമാര്‍ ചേർന്ന്കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു.

വെള്ളിയാഴ്ച രാത്രി മംഗളൂരുവിനടുത്ത സൂറത്കല്‍ – തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് വാളുകള്‍ പിടികൂടുകയും ചെയ്തു.

 

Signature-ad

തോക്കൂരില്‍ ക്രോസിങ്ങിനായി ട്രെയിൻ നിര്‍ത്തിയപ്പോള്‍ തമിഴ് സംസാരിക്കുന്ന രണ്ടു പേര്‍ കയറുകയായിരുന്നു. ഇരുവരും വാളുകള്‍ വീശാൻ തുടങ്ങിയതോടെ എസ്07 റിസര്‍വേഷൻ കോച്ചിലെ യാത്രക്കാര്‍ ഭയന്ന് ജനറല്‍ കമ്ബര്‍ട്ട്മെന്റിലേക്ക് ഓടിക്കയറി.

 

ഇതിനിടെ ടിടിഇമാരായ കെ. ബാബു , ശ്രീനിവാസ് ഷെട്ടി, തിമ്മപ്പ ഗൗഡ എന്നിവര്‍ ചേര്‍ന്ന് രണ്ടുപേരുടെയും കൈയില്‍ നിന്ന് വാളുകള്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഇവരെ കങ്കനാടി പൊലീസിന് കൈമാറി. പ്രതികള്‍ ട്രെയിനിലെ പല സീറ്റുകളും കീറിമുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: