ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി.ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നില്ക്കാൻ സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ ഇയാളുടെ പിന്നാലെ യുവതിയും ബഹളം വെച്ചോടിയതോടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.അതിജീവിതയെയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ബങ്ക ടൗണ്‍ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞു.