Month: July 2023

  • LIFE

    നാദിറയുടെ പ്രകടനം ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു, നാദിറയെ ഓര്‍ത്ത് അഭിമാനം: മോഹൻലാല്‍

    ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ട്രാൻസ്‍ജെൻഡർ പ്രതിനിധിയായിട്ട് എത്തിയ മത്സരാർഥിയായ നാദിറ മികച്ച പ്രകടനമാണ് നടത്തിയത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തിയ മത്സരാർഥിയായിരുന്നു നാദിറ. ട്രാൻസ്‍ജെൻഡർ എന്നതിലുപരിയായി നാദിറയുടെ പ്രകടനം ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാദിറയെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ വ്യക്തമാക്കിയത്. എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് നാദിറയോട് മോഹൻലാൽ തിരക്കിയത്. എനിക്ക് സന്തോഷം തോന്നുന്നു എന്നായിരുന്നു ആദ്യം നാദിറ പ്രതികരിച്ചത്. അതിലേറെ അഭിമാനം തോന്നുവെന്നും നാദിറ മോഹൻലാലിനോട് വ്യക്തമാക്കി. ഞങ്ങൾക്കും അഭിമാനം തോന്നുന്നുവെന്നായിരുന്നു നാദിറയോട് മോഹൻലാൽ പ്രതികരിച്ചത്. ഒരു വലിയ സൊസൈറ്റിയെ പ്രതിനിധീകരിക്കുന്നതാണ്. കഴിഞ്ഞ സീസണിലായിരുന്നു ഞങ്ങൾ ഇത് ഏറ്റവും ശക്തമായി വ്യക്തമാക്കിയത്. ഷോയിൽ പ്രധാനപ്പെട്ട ഒരാളാകാൻ കഴിഞ്ഞു. പെട്ടിയെടുത്തതിൽ ഇപ്പോൾ തോന്നുന്നത് എന്താണെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അഭിമാനമാണെന്നായിരുന്നു അതിനും നാദിറയുടെ പ്രതികരണം. വളരെ അഭിമാനത്തിലാണ് ഞാൻ ഇപ്പോൾ. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ജനങ്ങളുമായി തന്റെ…

    Read More »
  • Tech

    1000 പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ലേ ? കാരണം ഇതാണ്

    പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാര്യത്തിൽ പരാതി ഉയർന്നതോടെ വിശദീകരണവുമായി ആദായ നികുതിവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അറിയിപ്പ് നൽകുകയാണ് ആദായ നികുതിവകുപ്പ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന്…

    Read More »
  • Kerala

    ജനങ്ങള്‍ തീരുമാനിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ

    തിരുവനന്തപുരം:ജനങ്ങള്‍ തീരുമാനിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.   ജനങ്ങളില്‍ വിവിധ പാര്‍ട്ടിയില്‍പ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങള്‍ തീരുമാനിച്ചാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്നാല്‍, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനില്ലെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ വിളിക്കാത്ത ഏത് യോഗത്തില്‍ പങ്കെടുത്താലും ഒരു പ്രശ്‌നവുമില്ല. പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു സ്ത്രീ എന്ന നിലയില്‍ പാര്‍ട്ടിയുടെ ഏത് വേദിയിലും കയറാനുള്ള അവകാശം തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കസേരയില്‍ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അതത് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കണം. അണിയറിയില്‍ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണില്‍ ഉണ്ടാകാൻ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റെ പേരാണ് ആദ്യമുയർന്നതെങ്കിലും പിന്നീട് അത്…

    Read More »
  • Kerala

    തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്; സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് നിർദ്ദേശം

    ദില്ലി: തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്‍കി. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു.  ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് പാലോട് രവി ഹൈബി ഈഡനെതിരെ രംഗത്ത് വന്നത്. എംപിയുടെ നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി. നേരത്തേ  മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാറും ഹൈബി ഈഡനെ വിമർശിച്ച് ഫേസ്ബക്കിൽ പോസ്റ്റിട്ടിരുന്നു. തികച്ചും ബാലിശമായ,…

    Read More »
  • India

    മഹാരാഷ്ട്രയില്‍ നടന്നത് ഇഡി സ്പോണ്‍സേഡ് അട്ടിമറിയെന്ന് കെ.സി.വേണുഗോപാൽ

    ന്യൂഡൽഹി:മഹാരാഷ്ട്രയില്‍ നടന്നത് ഇഡി സ്പോണ്‍സേഡ് അട്ടിമറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ.അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ തരം താണ കളിയാണിതെന്നും  രാഷ്ട്രീയ ധാര്‍മികതയുടെ അധപ്പതനത്തിൻ്റെ പാരമ്യം എന്നും വേണുഗോപാല്‍ സംഭവത്തെ വിമര്‍ശിച്ചു. റോമാ നഗരം കത്തിയെരിയുമ്ബോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് പ്രധാനമന്ത്രി. മണിപ്പൂരില്‍ അക്രമം നടക്കുമ്ബോള്‍ മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടക്കുന്നു. ബിജെപിക്ക് രാഷ്ട്രീയധര്‍മ്മമില്ല. ഒരു സംസ്ഥാനം കത്തിയെരിയുമ്ബോള്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെ പിളര്‍ത്താൻ നോക്കുകയാണ് ബിജെപിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

    Read More »
  • Kerala

    ‘തല’ സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണമെന്ന് കേരള പോലീസ്; ഹൈബി ഈഡനെ ട്രോളിയതാണെന്ന് വിമർശനം

    തിരുവനന്തപുരം:തല’ സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണമെന്ന് ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ച യുവാവിന്റെ ഫോട്ടോയ്ക്കൊപ്പം അടിക്കുറിപ്പ് ഇറക്കിയ കേരള പോലീസ് പുലിവാൽ പിടിച്ചു. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായത്.ഹൈബി ഈഡനെ ട്രോളിയതാണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം. ഹെല്‍മെറ്റ് കയ്യില്‍ പിടിച്ച്‌ നിയമസഭാ മന്ദിരത്തിന് മുന്നിലെ റോഡിലൂടെ ബൈക് ഓടിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് പോസ്റ്റ് ചെയ്തത്. ‘തല മുഖ്യം ബിഗിലെ, ഹെല്‍മെറ്റും’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ‘തല സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണേ’, എന്ന് എഴുതിയിരിക്കുന്നത് കാണാം. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയാണ് പൊലീസിന്റെ പോസ്റ്റെങ്കിലും സമീപകാല രാഷ്ട്രീയ സംഭവവുമായി ഇതിനെ കൂട്ടിക്കെട്ടുകയായിരുന്നു.തലസ്ഥാന മാറ്റത്തിന് വാദിച്ച ഹൈബി ഈഡനെ ട്രോളുകയാണ് പൊലീസ് ചെയ്തെതെന്ന് പോസ്റ്റിന് താഴെ ധാരാളം സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചു.…

    Read More »
  • Kerala

    ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി. കേസില്‍ വഴിത്തിരിവ്;ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയത് ബന്ധുവായ യുവതി

    തൃശ്ശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി. കേസില്‍ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയത് ബന്ധുവായ യുവതിയെന്ന് സൂചന. ഷീലയുടെ ബന്ധുവായ ബംഗ്ലൂരു സ്വദേശിനിയായ യുവതിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും മുങ്ങിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ ഫോണും സ്വിച്ച്‌ ഓഫ് ആണ്. ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളെ സംശയിക്കുന്നെന്ന് ഷീല, ക്രൈം ബ്രാഞ്ചിനോടു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തിയത്. ഷീലയുടെ ബാഗില്‍ ലഹരിമരുന്നുണ്ടെന്ന വിവരം നല്‍കിയ ആളുകളെ കുറിച്ചുള്ള വിവരം എക്സൈസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു എക്സൈസിന് സന്ദേശം ലഭിച്ചത്. ഷീലയുടെ ബാഗില്‍ നിന്ന് കിട്ടിയത് എല്‍എസ്ഡി ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ നിരപരാധിയായ ഷീല 72 ദിവസമാണ് ജയിലില്‍ കിടന്നത്. വ്യാജ എല്‍.എസ്.ഡി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഷീലാ സണ്ണിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

    Read More »
  • NEWS

    സാഫ് ഫുട്ബോൾ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ 

    ബംഗളൂരു:സാഫ് ഫുട്ബോൾ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ഫൈനലില്‍.പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനില്‍ ഛേത്രി, അൻവര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലെബനൻ താരം ഹസൻ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഖലില്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്കും പോയതോടെ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു.

    Read More »
  • India

    ഉത്തർപ്രദേശിൽ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ച‌ എം.എല്‍.എയ്ക്ക് 2000 രൂപ പിഴ

    ലക്നൗ:കാറിനു മുകളില്‍ തോണി കെട്ടിവെച്ച്‌ അതിലിരുന്ന് വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ച‌ എം.എല്‍.എയ്ക്ക് 2000 രൂപ പിഴ.ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ആര്യനഗര്‍ എം.എല്‍.എയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അമിതാഭ് ബാജ്‌പേയിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.ഗതാഗത നിയമ ലംഘനത്തിനാണ് ട്രാഫിക് പൊലീസ് എം.എല്‍.എയ്ക്ക് 2000 രൂപ പിഴയിട്ടത്. കാണ്‍പൂരിലെ റോഡുകളില്‍ വെള്ളക്കെട്ട് പതിവായതോടെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.എല്‍.എയുടെ പ്രതിഷേധം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാണ്‍പൂരിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് എം.എല്‍.എ ആരോപിച്ചു. കാണ്‍പൂരിലെ സര്‍സൈയ്യ ഘട്ടില്‍നിന്ന് തുടങ്ങി ബഡാ ചൗരാഹ, മെസ്റ്റണ്‍ റോഡ്, മൂല്‍ഗഞ്ച്, എക്‌സ്പ്രസ് റോഡ്, ഫൂല്‍ബാഗ് എന്നീ റോഡുകളിലൂടെയാണ് തോണിയുമായി എം.എല്‍.എ കാറില്‍ സഞ്ചരിച്ചത്. ജൂഹി പാലത്തിന് സമീപം വെള്ളക്കെട്ടുള്ള അടിപ്പാതയില്‍ ഒരാൾ മുങ്ങിമരിച്ചിരുന്നു. ഡെലിവറി ഏജന്റ് ചരണ്‍ സിങാണ് ജൂണ്‍ 22ന് മുങ്ങി മരിച്ചത്.അടുത്ത ദിവസമാണ് മൃതദേഹം കണ്ടെടുക്കാൻ സാധിച്ചത്..

    Read More »
  • Kerala

    കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു; നാലു പേർ അറസ്റ്റിൽ

    കോഴിക്കോട്:കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു.ഗതാഗതകുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.   നാട്ടുകാരെ മര്‍ദിച്ച നാല് പേരെ തിരുവമ്ബാടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.   ഇവര്‍ മദ്യപിച്ചുരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: